എഡിറ്റര്‍
എഡിറ്റര്‍
വര്‍ഷം തോറും മൊബൈല്‍ താരിഫ് വര്‍ധിക്കും: വോഡഫോണ്‍
എഡിറ്റര്‍
Monday 11th November 2013 12:02pm

vodafone

ന്യൂദല്‍ഹി: രാജ്യത്തെ മൊബൈല്‍ ടാരിഫ് പ്രതിവര്‍ഷം വര്‍ധിച്ചുകൊണ്ടേയിരിക്കുമെന്ന് വോഡഫോണ്‍ എം.ഡി. കുറഞ്ഞ ടാരിഫ് അധികകാലം വിപണിയില്‍ നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിവര്‍ഷം 8-9 ശതമാനം പണപ്പെരുപ്പം മൂലം നഷ്ടമുണ്ടാകുന്നുണ്ട്. ഈ അവസ്ഥയില്‍ കുറഞ്ഞ താരിഫില്‍ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാന്‍ സാധ്യമാകുമെന്ന് കരുതുന്നില്ല.

സാമ്പത്തിക സ്ഥിതിയനുസരിച്ച് പ്രതിവര്‍ഷം താരിഫ് വര്‍ധിപ്പിച്ചാല്‍ മാത്രമേ വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കുകയുള്ളൂവെന്നും വോഡഫോണ്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ മാര്‍ട്ടിന്‍ പീറ്റേഴ്‌സ് പറഞ്ഞു.

മറ്റെല്ലാ ഉത്പന്നങ്ങള്‍ക്കും വില വര്‍ധിക്കുന്നത് പോലെ ടെലികോം ഇന്‍ഡസ്ട്രിയിലും വില വര്‍ധനവ് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം എയര്‍ടെല്‍, ഐഡിയ എന്നിവയ്‌ക്കൊപ്പം വോഡഫോണും 2ജി ഇന്‍ര്‍നെറ്റിന്റെ റേറ്റ് വര്‍ധിപ്പിച്ചിരുന്നു.

നിലവില്‍ ഇന്ത്യയിലെ രണ്ടാമത്തെ മികച്ച ടെലികോം സേവനദാതാക്കളാണ് വോഡഫോണ്‍.

Advertisement