എഡിറ്റര്‍
എഡിറ്റര്‍
മൊബൈല്‍ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നു
എഡിറ്റര്‍
Friday 21st September 2012 2:55pm

മുംബൈ: രാജ്യത്തെ മൊബൈല്‍ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നു. വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കമ്പനികള്‍ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത്.

നിരക്കുകള്‍ വര്‍ധിപ്പിക്കുന്നിതിന്റെ ഭാഗമായി റിലയന്‍സ് കമ്യൂണിക്കേഷന്‍സ് കോള്‍ നിരക്കുകള്‍ 25 ശതമാനമായി വര്‍ധിപ്പിച്ചു. ഈ വര്‍ഷത്തില്‍ ഇത് രണ്ടാം തവണയാണ് കമ്പനി നിരക്ക് വര്‍ധിപ്പിക്കുന്നത്.

Ads By Google

പുതിയ കസ്റ്റമേഴ്‌സിനാവും നിരക്ക് വര്‍ധന ബാധകമാകുക. നിലവിലെ വരിക്കാര്‍ക്ക് താരിഫ് പ്ലാനിന്റെ കാലാവധി പൂര്‍ത്തിയായ ശേഷമാവും പുതിയ നിരക്കുകള്‍ നിലവില്‍ വരിക.

1.2 പൈസയില്‍ നിന്നും 1.5 പൈസയായാണ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. നിരക്ക് വര്‍ധന ആദ്യം രാജ്യത്തെ നാല് സംസ്ഥാനങ്ങളിലും പിന്നീട് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.

Advertisement