കഥ  /  ജേക്കബ് എബ്രഹം


ഒരു അമേരിക്കന്‍ അവധിക്കാലത്ത് തറവാട് തട്ടിന്‍പുറത്തെ പഴയ മരസാമാനങ്ങളുടെയും കുടുംബചരിത്രത്തില്‍പെട്ട മറ്റ് സാധനസാമഗ്രികളുടെയും ഇടയില്‍ നിന്നാണ് ഗോപു നായര്‍ക്ക് പിച്ചളയില്‍ സിംഹതല കൊത്തിയ വടി ലഭിച്ചത്.

പിരിയന്‍ മീശയും അതിനൊത്ത രോമകൂപങ്ങളുമായി തന്റെ പ്രപിതാമഹന്‍ വടിയും പിടിച്ചു നില്‍ക്കുന്നത് ഗോപുനായര്‍ ഭാവനയില്‍ കണ്ടു. സിംഹത്തല വടി ചാരുകസേരയില്‍ ചാരി ബ്ലാക്ക് ബെറിയില്‍ ഫോട്ടോയെടുത്ത് അതിന്റെ ഭംഗി ആസ്വദിച്ചു. കൊളംബില്‍ നിന്നും മുത്തച്ഛന്‍ കൊണ്ടു വന്ന ഗ്രാമഫോണുമായിട്ടാണ് രണ്ടാമത് തട്ടിന്‍ പുറത്തു നിന്നും ഇറങ്ങിയത്.

സ്വാതി തിരുന്നാള്‍ കീര്‍ത്തനത്തിലൂടെ കാലം ഗോപുനായരെ തഴുകി. ബ്ലാക്ക് ബെറിയില്‍ അയാള്‍ പുതിയൊരു സ്‌നാപ്പ് ഫോള്‍ഡര്‍ തന്നെ തുറന്നു. കിളി ചിലക്കുന്ന നാഴിക മണികള്‍, ആള്‍വലിപ്പമുള്ള ചീനഭരണികള്‍, കൂറ കുത്തിയ കുടുംബ ചരിത്രപുരുഷന്മാരുടെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍, പ്രൗഢകളായ മുത്തശ്ശിമാരുടെ തിരുപ്പനുകള്‍, ആഭരണപ്പെട്ടികള്‍….

ബ്ലാക്ക്‌ബെറിയുടെ ഫോള്‍ഡര്‍ നിറഞ്ഞ് കുടുംബചരിത്രം ഒഴുകി. ചരിത്രത്തിന്റെ ഭാരം താങ്ങാനാവാതെ ന്യൂയോര്‍ക്കിലേക്ക് പറക്കവെ ബാക്ക്‌ബെറിയുടെ ശവക്കല്ലറ തുറന്ന് അയാള്‍ ചിത്രങ്ങള്‍ ഒന്നാകെ വീണ്ടും നോക്കി.


മൊബൈല്‍ ഫോണ്‍ പതിപ്പ് ഇനി അറ്റന്റ് ചെയ്യാം

റിങ് ടോണ്‍ (കവിത / വീരാന്‍ കുട്ടി)

ആദാമും ഹവ്വയും പിന്നെ വിലക്കപ്പെട്ട കനിയും ( മൊബൈല്‍ ഒരു വായന / ജോസഫ് കെ ജോബ്)

കയ്യും തലയും പുറത്തിടരുത് ( കഥ: ടി.ബി ലാല്‍)

ചൈനാ സെറ്റ് (കവിത:അജീഷ് ദാസന്‍)