Categories

മൊബൈല്‍ സൂക്ഷിച്ച് ഉപയോഗിക്കുക!

മൊബൈല്‍ കമ്പനികളും സേവനദാതാക്കളും മൊബൈല്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കൂട്ടാന്‍ മത്സരിച്ചുകൊണ്ടിരിക്കുകയാണ്. മൊബൈലുകള്‍ ഇല്ലാത്ത കാലത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും ഇപ്പോള്‍ കഴിയില്ലെന്നായി. എന്തൊക്കെ സൗകര്യങ്ങള്‍ മൊബൈല്‍ ഫോണുകള്‍ക്കുണ്ടെങ്കിലും ആരോഗ്യപരമായി ഇവ അത്ര നന്നല്ല എന്നാണ് ഓസ്‌ട്രേലിയന്‍ ബ്രയിന്‍ ട്യൂമര്‍ ശസ്ത്രക്രിയാ വിദഗ്ധനായ ചാര്‍ലി ടിയോ അഭിപ്രായപ്പെടുന്നത്.

മൊബൈല്‍ ഫോണ്‍ വികിരണങ്ങള്‍ അര്‍ബുദത്തിനു കാരണമാവുമെന്നാണ് ടിയോ മുന്നറിയിപ്പു നല്‍കുന്നത്.

എന്നുവച്ച് മൊബൈല്‍ പാടേ ഉപേക്ഷിക്കണമെന്ന് ഓസ്‌ട്രേലിയന്‍ വിദഗ്ധന്‍ പറയുന്നില്ല. മൊബൈല്‍ വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ വൈദ്യുതകാന്തിക തരംഗങ്ങള്‍ ശരീരത്തിലേല്‍ക്കുന്നതിന്റെ തീവ്രത കുറയ്ക്കാന്‍ സാധിക്കുമെന്നാണ് ടിയോ അഭിപ്രായപ്പെടുന്നത്. അതായത്, മൊബൈല്‍ സ്പീക്കര്‍ ഫോണ്‍ മോഡില്‍ ആക്കി സംസാരിക്കുക. ഒരുപാട് നേരം സംസാരിക്കുന്നത് ഒഴിവാക്കുക. മുറിക്കുള്ളിലോ, വീട്ടിനുള്ളിലോ നിന്ന് സംസാരിക്കാതെ തുറന്ന സ്ഥലത്ത് സംസാരിക്കുക, എന്നീ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മൊബൈല്‍ വികരണങ്ങള്‍ ശരീരത്തില്‍ പതിക്കുന്നത് കുറയ്ക്കാന്‍ സാധിക്കും.
ലോകത്തെ പത്ത് പ്രധാന അര്‍ബുദങ്ങളില്‍ ഒന്നായി ബ്രയിന്‍ ട്യൂമറും മാറിയിരിക്കുന്നു, മാറിട അര്‍ബുദ കോശങ്ങള്‍ ആഴ്ചകളും എടുത്ത് ഇരട്ടിക്കുമ്പോള്‍ അതിലും വളരെ വേഗത്തിലാണ് ബ്രയിന്‍ ട്യൂമര്‍ കോശങ്ങള്‍ ഇരട്ടിക്കുന്നത്. വെറും 16 മണിക്കൂര്‍ കൊണ്ട് ഇത്തരം അര്‍ബുദ കോശങ്ങള്‍ ഇരട്ടിക്കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.