എഡിറ്റര്‍
എഡിറ്റര്‍
ടൂറിസം പ്രചാരണത്തിന് മൊബൈല്‍ ആപ്ലിക്കേഷന്‍ മത്സരം
എഡിറ്റര്‍
Thursday 13th March 2014 12:13pm

mobile-internet

തിരുവനന്തപുരം: കേരള ടൂറിസത്തിന്റെ പ്രചാരണത്തിലേക്കായി മൊബൈല്‍ ആപ്ലിക്കേഷനുകള്‍ തയ്യാറാക്കുന്നതിന് അന്തര്‍ദേശീയ മത്സരം സംഘടിപ്പിക്കുന്നു.

കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് സഹായകമാകുന്ന രീതിയിലാകും ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുക.

മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ കേരള ടൂറിസം ഔദ്യോഗിക വെബ്‌സൈറ്റിന്റെ  മത്സരത്തിനായുള്ള പ്രത്യേക പേജില്‍ (www.keralatourism.org/appidea) രജിസ്റ്റര്‍ ചെയ്യണം.

ആപ്ലിക്കേഷനുകള്‍ രൂപീകരിക്കുന്നതിനുള്ള മികച്ച ആശയങ്ങള്‍ ആ പേജില്‍ തന്നെ  പോസ്റ്റുചെയ്യേണ്ടതാണ്. നിര്‍ദേശിക്കുന്ന ആപ്ലിക്കേഷനുകള്‍ കേരള ടൂറിസത്തിന്റെ പ്രചാരണത്തില്‍  എങ്ങനെ പ്രയോജനപ്രദമാകും എന്നതിന്റെ വിശദീകരണവും ഒപ്പം ചേര്‍ക്കണം.

മാര്‍ച്ച് 18 വരെയാണ് മത്സരം. രജിസ്‌ട്രേഷന്‍ ഫീസ് ഇല്ല. ഒന്നാം സ്ഥാനത്തിനര്‍ഹമാകുന്നവര്‍ക്ക് ഒരുലക്ഷം രൂപയാണ് സമ്മാന തുക. രണ്ടാം സ്ഥാനത്തിന് രണ്ടുപേര്‍ക്ക് അന്‍പതിനായി രൂപ വീതവും മൂന്നാം സ്ഥാനത്തിനര്‍ഹരാകുന്ന മൂന്നുപേര്‍ക്ക് ലാപ്‌ടോപും ലഭിക്കും. മികച്ച ആശയങ്ങള്‍ പങ്കുവക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പന്ത്രണ്ടു പേര്‍ക്ക് മൊബൈല്‍ഫോണും ലഭിക്കും.

1996 ജനുവരി ഒന്നിനു മുന്‍പ് ജനിച്ച, പതിനെട്ടു വയസ്സു പൂര്‍ത്തിയായ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ഒരു ഐ.ഡി ഉപയോഗിച്ച് വ്യക്തിഗതമായോ ഗ്രൂപ്പായോ മത്സരത്തില്‍ പങ്കെടുക്കാം.

ഒരു ഐ.ഡിയില്‍ നിന്നും അഞ്ച് ആശയങ്ങള്‍ വരെ  സ്വീകരിക്കും.  എന്നാല്‍ ഒരു വ്യക്തിക്ക് രണ്ട് ഐ.ഡി പാടില്ല. എന്‍ട്രികള്‍ ഇംഗ്ലിഷിലായിരിക്കണം. കുറഞ്ഞത് 200 വാക്കിലോ 300 വാക്കില്‍ കൂടാതെയോ ആശയങ്ങള്‍ പങ്കുക്കാം. മത്സരത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ www.keralatourism.org/appidea എന്ന വൈബ്‌സൈറ്റില്‍ ലഭിക്കും.

മൊബൈല്‍ ഫോണിലൂടെ കേരള ടൂറിസത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യാപിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ടൂറിസം വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍ പറഞ്ഞു.

Advertisement