ന്യൂദല്‍ഹി: രാജ്യച്ചെ 700 മില്യണ്‍ മൊബൈല്‍ ഉപയോക്താക്കള്‍ക്കായുള്ള മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം ജനുവരി 20 മതല്‍ പ്രവര്‍ത്തനസജ്ജമാകും. പഴയ മൊബൈല്‍ നമ്പര്‍ മാറാതെ തന്നെ പുതിയ മൊബൈല്‍ കമ്പനിയിലേക്ക് മാറാന്‍ ഉപഭോക്താവിന് സൗകര്യമൊരുക്കുന്ന സംവിധാനമാണിത്.

പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം ഹരിയാണയില്‍ ഐ ടി മന്ത്രി കപില്‍ സിബല്‍ ഉദ്ഘാടനം ചെയ്തു. ടെലകോം മന്ത്രാലയത്തിന്റേയും ‘ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ’ (ട്രായി) യുടേയും സംയുക്തനിരീക്ഷണത്തിലാണ് പുതിയ സംവിധാനം നടപ്പാക്കുക.

മൊബൈല്‍ ഉപയോക്താക്കളില്‍ നിന്നും ഇതുസംബന്ധിച്ച് ധാരാളം പരാതികള്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യക്ക് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന കഴിഞ്ഞ ഡിസംബറില്‍തന്നെ പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുത്താന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത് നടപ്പിലാക്കുന്നത് വിവിധ കാരണങ്ങളാല്‍ മാറ്റിവയ്ക്കുകയായിരുന്നു.