Categories

ഇനി മൊബൈല്‍ നമ്പര്‍ മാറാം, കമ്പനി മാറാതെ തന്നെ

ന്യൂദല്‍ഹി: പഴയ മൊബൈല്‍ നമ്പര്‍ മാറാതെ തന്നെ പുതിയ മൊബൈല്‍ കമ്പനിയിലേക്ക് മാറാന്‍ ഉപഭോക്താവിന് സൗകര്യമൊരുക്കുന്ന സംവിധാനം നവംബറില്‍ നിലവില്‍ വരും. ‘മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ‘ നവംബര്‍ പ്രാബല്യത്തില്‍ വരുത്താന്‍ എല്ലാ മൊബൈല്‍ കമ്പനികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മൊബൈല്‍ ഉപയോക്താക്കളില്‍ നിന്നും ഇതുസംബന്ധിച്ച് ധാരാളം പരാതികള്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യക്ക് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന കഴിഞ്ഞ ഡിസംബറില്‍തന്നെ പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുത്താന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത് നടപ്പിലാക്കുന്നത് വിവിധ കാരണങ്ങളാല്‍ മാറ്റിവയ്ക്കുകയായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.