ന്യൂദല്‍ഹി: പഴയ മൊബൈല്‍ നമ്പറില്‍ മാറ്റംവരുത്താതെ തന്നെ പുതിയ സേവന ദാതാക്കളെ സ്വീകരിക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം നടപ്പാക്കുന്നത് വൈകിയേക്കും. നവംബര്‍ ഒന്നിന് ആരംഭിക്കേണ്ട പദ്ധതി നവംബര്‍ 25ലേക്കാണ് മാറ്റിയത്.

ഹരിയാനയിലായിരിക്കും പദ്ധതി ആദ്യമായി നടപ്പാക്കുകയെന്ന് കേന്ദ്ര ടെലകോം മന്ത്രാലയം അറിയിച്ചു. തുടര്‍ന്ന് എല്ലാ സംസ്ഥാനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. പുതിയ സേവനദാതാക്കളെ ലഭിക്കാനായി ഉപയോക്താക്കള്‍ 1900 എന്ന നമ്പറിലേക്ക് എസ് എം എസ് ചെയ്താല്‍ മതിയാകും.

തുടര്‍ന്ന് ഏത് സേവനദാതാക്കള്‍ക്കാണോ എസ് എം എസ് അയച്ചത് അവരില്‍ നിന്നും മറുപടി ലഭിക്കും. ഇവര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാല്‍ ഉപയോക്താക്കള്‍ക്ക് പുതിയ നെറ്റ്‌വര്‍ക്കിലേക്ക് മാറാനാകും.