മുംബൈ: കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ വിറ്റത് 18.2 കോടി മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍. 2010 ലേക്കാള്‍ 14.1 ശതമാനം കൂടുതല്‍! 2017 ഓടെ ഇത് 33.5 കോടിയാകുമെന്ന് അമേരിക്കന്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സ് കമ്പനിയായ എ.ബി.ഐ റിസര്‍ച്ച് വിലയിരുത്തുന്നു.

ഇന്ത്യന്‍ വിപണില്‍ ഏറ്റവും വിറ്റഴിഞ്ഞ മൊബൈല്‍ ഏതു കമ്പനിയുടേതാണെന്ന് പരിശോധിച്ചാല്‍ അത് നോക്കിയ തന്നെയാണ്. എങ്കിലും ഇന്ത്യയില്‍ നോക്കിയക്ക് ഡിമാന്‍ഡ് കുറയുക തന്നെയാണ്. കാരണം, മുന്‍വര്‍ഷത്തേതിനെക്കാള്‍ വിപണിവിഹിതം നോക്കിയയുടേത് കഴിഞ്ഞ വര്‍ഷം കുറഞ്ഞിട്ടുണ്ട്. സ്മാര്‍ട്‌ഫോണിന്റെ കാര്യത്തിലാണെങ്കില്‍ സാംസങ്ങില്‍ നിന്നും ബ്ലാക്‌ബെറിയില്‍ നിന്നും നോക്കിയ കടുത്ത മത്സരമാണ് നേരിടുന്നത്.

ആഗോളതലത്തിലാണെങ്കില്‍ 158 മില്യണ്‍ യൂണിറ്റാണ് കഴിഞ്ഞ വര്‍ഷം കയറ്റി അയച്ചത്. 2010ല്‍ ഇത് 102 മില്യണ്‍ മാത്രമായിരുന്നു. ആപ്പിളിന്റെ ഐഫോണ്‍ 4എസ് ആണ് ഇത്ര ഡിമാന്‍ഡ് ഉണ്ടാകാന്‍ കാരണമായത്.

Malayalam News

Kerala News In English