ജമ്മുകാശ്മീര്‍: കാശ്മീര്‍ താഴ്‌വരയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കി. സി.ആര്‍.പി.എഫുമായി നടന്ന ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ തൊയിബ കമാന്റര്‍ അബു ദുജാന കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.


Dont Miss ഗവര്‍ണ്ണര്‍ക്കെതിരെ നട്ടെല്ല് നിവര്‍ത്തി പിണറായി വിജയന്‍ നാല് വാക്ക് പറഞ്ഞാല്‍ അതിനെ ഞങ്ങള്‍ പിന്തുണയ്ക്കും: വി.ടി ബല്‍റാം


സോഷ്യല്‍മീഡിയകള്‍ വഴി നടത്തുന്ന അനാവശ്യപ്രചരങ്ങള്‍ക്ക് തടയിടാന്‍ വേണ്ടിയാണ് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നതെന്നും കാശ്മീരിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 2ജി, 3ജി, 4ജി സേവനങ്ങളൊന്നും കാശ്മീരില്‍ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സര്‍വീസും ലാന്‍ഡ് ലൈനുകളും പ്രവര്‍ത്തിക്കും. എന്നാല്‍ വലിയ ഇമേജുകളും വീഡിയോകളും അപ് ലോഡ് ചെയ്യുന്നത് തടയാനായി ഇന്റര്‍നെറ്റ് സ്പീഡ് കുറയ്ക്കുമെന്നും ഇദ്ദേഹം പറയുന്നു.

ഇന്നു പുലര്‍ച്ചെ നാലു മണിയോടെ, സി.ആര്‍.പി.എഫിന്റെ 182, 183 ബറ്റാലിയനുകളും കരസേനയുടെ 55 രാഷ്ട്രീയ റൈഫിള്‍സ് വിഭാഗവും, ജമ്മു കശ്മീര്‍ പൊലീസിന്റെ ഭീകരവിരുദ്ധ വിഭാഗമായ സ്‌പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും ചേര്‍ന്നാണ് ദുജാനയെ വധിച്ചത്.

പാക്ക് അധിനിവേശ കശ്മീരിലെ ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ മേഖലയില്‍നിന്നുള്ള ദുജാനയ്ക്കായിരുന്നു കശ്മീരിലെ ലഷ്‌കറിന്റെ പ്രവര്‍ത്തനങ്ങളുടെ ചുമതല. 2010ലാണ് ഇയാള്‍ കശ്മീരിലേക്കു നുഴഞ്ഞുകയറിയത്.