എഡിറ്റര്‍
എഡിറ്റര്‍
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും മൊബൈല്‍ ഉപയോഗം; ആറ് ഫോണുകള്‍ പിടിച്ചെടുത്തു
എഡിറ്റര്‍
Wednesday 8th January 2014 8:13am

kannur-prison

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ആറ് ഫോണുകളാണ് പിടിച്ചെടുത്തത്. 2 സിം കാര്‍ഡ്, 7 മെമ്മറി കാര്‍ഡ്, 10 ബാറ്ററികള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.

ജയിലിലെ അഞ്ചാം ബ്ലോക്കിലാണ് പരിശോധന നടന്നത്. ജയില്‍ സൂപ്രണ്ട് ദേവദാസന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. സ്മാര്‍ട്‌ഫോണുകള്‍ ഉള്‍പ്പെടെയുള്ളവയാണ് കണ്ടെത്തിയതെന്നാണ് അറിയുന്നത്.

ഇന്നലെ അര്‍ധരാത്രിയോടെയാണ് റെയ്ഡ് നടന്നത്.  നേരത്തേ ##ടി.പി വധക്കേസിലെ പ്രതികള്‍ കോഴിക്കോട് ജില്ലാ ജയിലില്‍ മൊബൈലും ഫെയ്‌സ്ബുക്കും ഉപയോഗിച്ചത് വലിയ വിവാദമായിരുന്നു.

പ്രതികള്‍ ജയിലില്‍ നിന്ന് ഫോട്ടോകള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയതതായും നിരവധി കോളുകള്‍ നടത്തിയതായും കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടയിലാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നുള്ള വാര്‍ത്തകള്‍.

ടി.പി വധക്കേസിലെ പ്രതികളായ കിര്‍മാണി മനോജ്, കൊടി സുനി, മുഹമ്മദ് ഷാഫി, എം.സി അനൂപ്, അണ്ണന്‍ സിജിത് എന്നിവരുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളാണ് വിവാദമായത്.

തുടര്‍ന്ന് ഫെയ്‌സ്ബുക്ക് തന്നെ ഇവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയായിരുന്നു.

Advertisement