എഡിറ്റര്‍
എഡിറ്റര്‍
റോമിങ് ഒഴിവാക്കുന്നതില്‍ മൊബൈല്‍ കമ്പനികള്‍ക്ക് അതൃപ്തി
എഡിറ്റര്‍
Wednesday 23rd January 2013 10:05am

ന്യൂദല്‍ഹി: റോമിങ് ചാര്‍ജ് ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ മൊബൈല്‍ കമ്പനികള്‍ക്ക് അതൃപ്തി. റോമിങ് നിരക്ക് ഒഴിവാക്കുന്നത് കനത്ത സാമ്പത്തിക ബാധ്യയുണ്ടാക്കുമെന്നാണ് കമ്പനികള്‍ പരാതിപ്പെടുന്നത്.

രാജ്യത്ത് 90 കോടിയിലേറെ മൊബൈല്‍ ഉപഭോക്താക്കളില്‍ 10 ശതമാനം മാത്രമാണ് റോമിങ് ഉപയോഗിക്കുന്നത്. ടെലികോം കമ്പനികളുടെ വരുമാനത്തിന്റെ ഒമ്പത് ശതമാനവും റോമിങ് വഴിയാണ് ലഭിക്കുന്നത്.

Ads By Google

കൂടാതെ റോമിങ് എടുത്തുകളയുന്നതോടെ നിരവധി ഉപഭോക്താക്കള്‍ ഒരു സര്‍ക്കിളില്‍ നിന്നും മറ്റൊരു സര്‍ക്കിളിലേക്ക് മാറുമെന്നും ഇത് രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും കമ്പനികള്‍ പറയുന്നു.

മാര്‍ച്ച് ഒന്നുമുതല്‍ റോമിങ് ചാര്‍ജ് ഒഴിവാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ലോക്കല്‍ കോള്‍ നിരക്കില്‍ തന്നെ എസ്.ടി.ഡി കോളുകളും ചെയ്യാം. ഇപ്പോള്‍ ലോക്കല്‍ കോളുകളേക്കാള്‍ 60-70 ശതമാനം കൂടുതലാണ് എസ്.ടി.ഡി നിരക്ക്.

ലോകത്ത് നിരവധി രാജ്യങ്ങള്‍ നേരത്തേ തന്നെ റോമിങ് ചാര്‍ജ് ഒഴിവാക്കിയിട്ടുണ്ട്. രാജ്യവ്യാപകമായി ഏകീകൃത കോള്‍ നിരക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് റോമിങ് ചാര്‍ജ് ഒഴിവാക്കുന്നത്.

Advertisement