എഡിറ്റര്‍
എഡിറ്റര്‍
സിനിമ റെക്കോര്‍ഡ് ചെയ്യുന്നതിനെതിരെ തിയേറ്ററുകളില്‍ മൊബൈല്‍ ഡിറ്റക്ടര്‍
എഡിറ്റര്‍
Saturday 24th November 2012 3:54pm

തിരുവനന്തപുരം: തിയേറ്ററുകളില്‍ ക്യാമറയോ മൊബൈല്‍ ഫോണോ ഉപയോഗിച്ച് സിനിമ റെക്കോര്‍ഡ് ചെയ്താല്‍ പണി വീഴും. സിനിമ റെക്കോര്‍ഡ് ചെയ്യുന്നുണ്ടോ എന്നറിയാന്‍ എല്ലാ തിയേറ്ററുകളിലും ഉടന്‍ തന്നെ മൊബൈല്‍ ഡിറ്റക്ടര്‍ വരുന്നു.

ആന്റി പൈറസി സെല്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ നിര്‍മാതാക്കളും തിയേറ്റര്‍ ഡിജിറ്റല്‍ കമ്പനികളുമായും നടത്തിയ ചര്‍ച്ചയിലാണ് പുതിയ തീരുമാനം. മലയാള സിനിമകളുടെ തിയേറ്റര്‍ പ്രിന്റുകള്‍ വീണ്ടും വിപണിയിലെത്തിയതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.

Ads By Google

അടുത്തിടെ ഇറങ്ങിയ റണ്‍ ബേബി റണ്‍, ഹസ്ബന്‍സ് ഇന്‍ ഗോവ, പുതിയ തീരങ്ങള്‍, മോളി ആന്റി റോക്‌സ്, ഫ്രൈഡേ, ട്രിവാന്‍ഡ്രം ലോഡ്ജ്, ബാങ്കിങ് അവേഴ്‌സ് തുടങ്ങിയ സിനിമകളുടെ സി.ഡി.കള്‍ ബാംഗ്ലൂരിലെ ഫൂട്പാത്തില്‍ വില്‍ക്കുന്നതായി കേരള ആന്റി പൈറസി സെല്‍ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ മാര്‍ച്ചില്‍ ബാംഗ്ലൂര്‍ എച്ച്.എം.ടി. തിയേറ്റര്‍ കേന്ദ്രീകരിച്ച് മലയാളസിനിമകള്‍ വ്യാജമായി തിയേറ്റര്‍ പ്രിന്റുകള്‍ എടുത്തിരുന്ന സംഘത്തെ ആന്റി പൈറസി സെല്‍ പിടിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അല്‍പം നാളുകളായി വ്യാജന്മാരെ ലഭ്യമായിരുന്നില്ല.

ആന്റി പൈറസി സെല്‍ കണ്ടെത്തിയ വ്യാജ സി.ഡി.കളുടെ ഉറവിടം അറിയുന്നതിനായി ഡിജിറ്റല്‍ കമ്പനികള്‍ക്ക് കൈമാറിയിട്ടുണ്ട്.

Advertisement