ന്യൂഡല്‍ഹി:  ഇനി മൊബൈല്‍ കോള്‍ നിരക്കുകള്‍ പതിന്മടങ്ങ്.  പ്രമുഖ മൊബൈല്‍ കമ്പനികളായ എയര്‍ടെല്ലും വൊഡാഫോണും ഐഡിയയുടെയും കോള്‍ നിരക്കുകള്‍ വര്‍ധനവ് പ്രാബല്യത്തിലായി.

Ads By Google

Subscribe Us:

എയര്‍ടെല്‍ ഒരു മിനിറ്റിന്റെ നിരക്കില്‍ നൂറു ശതമാനം വര്‍ധനവാണ് വരുത്തിയിരിക്കുന്നത് ഇതുപ്രകാരം എയര്‍ടെല്ലില്‍ നിലവിലെ നിരക്കായ മിനുട്ടിന് ഒരു രൂപയ്ക്ക് പകരം  രണ്ടു രൂപയാണ് ഈടാക്കുക.

മറ്റൊരു മൊബൈല്‍ കമ്പനിയായ ഐഡിയ സെക്കന്‍ഡിന് 1.2 രൂപ എന്നത്  സെക്കന്‍ഡിന് രണ്ടു പൈസയായും ഉയര്‍ത്തി. രാജ്യത്തെ 22 ടെലികമ്മ്യൂണിക്കേഷന്‍ സോണുകളിലും ഘട്ടം ഘട്ടമായി നിരക്ക് വര്‍ധിപ്പിക്കാനാണ് കമ്പനികളുടെ തീരുമാനം.

സൗജന്യ കോളുകള്‍ 10 ശതമാനം മുതല്‍ 25 ശതമാനം വരെ വെട്ടിക്കുറക്കുമെന്നും പ്രീപെയ്ഡ് ഉപഭോക്താക്കളുടെ വൗച്ചറുകളില്‍ 25 ശതമാനം വരെ കുറവു വരുത്താനും തീരുമാനമുണ്ട്.

കൂടാതെ ഐഡിയ ചില സര്‍ക്കിളുകളില്‍ ഫ്രീ ടോക്ക് ടൈം അവസാനിപ്പിക്കാനും ആലോചനയുള്ളതായി അറിയുന്നു. ഇവയ്ക്ക് പുറമെ 2ജി പ്ലാനുകളിലും എയര്‍ടെല്‍, വോഡഫോണ്‍ എന്നീ കമ്പനികള്‍ നിരക്ക് വര്‍ധിപ്പിച്ചു. 100 രൂപക്ക് ഒരു ജിബി എന്നത് 125 രൂപയായാണ് എയര്‍ടെല്‍ വര്‍ധിപ്പിച്ചത്.

നിരക്കു വര്‍ധനവ്  എയര്‍ടെല്‍, ഐഡിയ കമ്പനികള്‍ക്ക് ഓഹരിവിപണിയില്‍ ഡിമാന്റ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഐഡിയയുടെ ഓഹരി 3.5 ശതമാനവും എയര്‍ടെലിന്റെ ഓഹരി 4 ശതമാനവും വര്‍ധിപ്പിച്ചു.ഉപഭോക്താക്കളെ പരമാവധി ചൂഷണം ചെയ്യാന്‍ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം.