കാസര്‍കോട്: നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഓട്ടോയില്‍വെച്ച് പീഡിപ്പിച്ച കേസിലെ പ്രതിയുടെ ജനനേന്ദ്രിയത്തില്‍ നാട്ടുകാര്‍ മുളകുപൊടി പ്രയോഗിച്ചു. ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ചെമ്മനാട് കൊമ്പനടുക്കത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മടിക്കേരി സ്വദേശിയുമായ നാസറിനെ(55)യാണ് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്.

തിങ്കളാഴ്ച വൈകീട്ട് സ്‌കൂള്‍ വിട്ട് പോകുകയായിരുന്ന പുലിക്കുന്ന് നുള്ളിപ്പാടി ഗവ.യു.പി.സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് നാസര്‍ ഓട്ടോയില്‍ പീഡിപ്പിച്ചത്. സംഭവത്തിന് ശേഷം മുങ്ങിയ നാസറിനെ ബുധനാഴ്ച വൈകീട്ട് നാട്ടുകാര്‍ അനുനയിപ്പിച്ച് വിളിച്ചുവരുത്തുകയായിരുന്നു. പച്ചമുളക് മിക്‌സിയില്‍ അരച്ചെടുത്ത് രഹസ്യഭാഗത്ത് പുരട്ടിയ ശേഷമാണ് നാട്ടുകാര്‍ ഇയാളെ പോലീസിന് കൈമാറിയത്.

Subscribe Us:

ചൊവ്വാഴ്ച രാവിലെ സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടിക്ക് മൂത്രതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ടീച്ചര്‍ ചോദിച്ചപ്പോഴാണ് നടന്ന സംഭവം വിവരിച്ചത്. വീട്ടുകാരെ വിവരമറിച്ച ശേഷം പെണ്‍കുട്ടിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജനറല്‍ ആശുപത്രിയില്‍ നടത്തിയ വൈദ്യ പരിശോധനയില്‍ ലൈംഗീക പീഡനം നടന്നതായി തെളിഞ്ഞിട്ടുണ്ട്. കസ്റ്റഡിയിലുള്ള പ്രതിയുടെ അറസ്റ്റ് ബുധനാഴ്ച ഉച്ചയോടെ രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു. പ്രതിയെ വൈകീട്ടോടെ കോടതിയില്‍ ഹാജരാക്കും. നാസറിനെ വിശദമായി പോലീസ് ചോദ്യം ചെയ്തു വരികയാണ്.