മൊറാദാബാദ്: ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ ജനക്കൂട്ടം രണ്ട് പെണ്‍കുട്ടികളെ ചുട്ടുകൊന്നു. ദളിത് സുമാദയത്തില്‍പെട്ട മോണ, ഗീത എന്നീ പെണ്‍കുട്ടികളാണ് സമുദായ സംഘഷത്തിന്റെ ബലിയാടായത്.

കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ സഹോദരന്‍മാര്‍ പ്രദേശത്തെ വ്യാപാരിയുടെ ഭാര്യയെയും കുഞ്ഞിനെയും കൊന്നു എന്നാരോപിച്ചായിരുന്നു ജനക്കൂട്ടം അക്രമാസ്തമായത്. എന്നാല്‍ ഇവരുടെ അമ്മ ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്.

വീടിനുതീക്കൊളുത്തിയാണ് അക്രമികള്‍ പെണ്‍കുട്ടികളെ കൊന്നത്. പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയാണെന്നാണ് പോലീസ് ആദ്യം പറഞ്ഞത്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കൊലപാതകത്തിന് കേസെടുക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.