ന്യുദല്‍ഹി: മോഷണകുറ്റം ആരോപിച്ച് ദല്‍ഹിയില്‍ ആള്‍കൂട്ടം നൈജീരിയന്‍ യുവാവിനെ കെട്ടിയിട്ട് ക്രൂരമായി തല്ലി ചതച്ചു. വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട ശേഷമായിരുന്നു ആള്‍ കൂട്ടത്തിന്റെ ക്രൂരത. സൗത്ത് ദല്‍ഹിയെ മാല്‍വിയ നഗറില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 24നായിരുന്നു സംഭവം.

മര്‍ദ്ദനമേറ്റ് അവശനായ യുവാവിനെ പിന്നീട് ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ആള്‍ കൂട്ടം യുവാവിനെ ആക്രമിക്കുന്ന വീഡിയോ ദേശീയ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്.

സംഭവം വിവാദമായതോടെ യുവാവിനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ കേസെടുക്കുമെന്ന് ദല്‍ഹി പൊലീസ് മാധ്യമങ്ങളെ അറിയിച്ചു. രാജ്യത്ത് ആഫ്രിക്കന്‍ വംശജര്‍ക്കെതിരെയുള്ള അതിക്രമം വര്‍ദ്ദിച്ചു വരികയാണ് ,കഴിഞ്ഞ മാര്‍ച്ചില്‍ യു.പിയിലെ ഗ്രേയ്റ്റര്‍ നോയിഡയില്‍ നൈജീരിയന്‍ വിദ്യാര്‍ഥികള്‍ക്കെതിരെ വംശീയാക്രമണമുണ്ടായിരുന്നു.


Also Read ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് അമിത് ഷായോട് ആനന്ദിബന്‍ പട്ടേല്‍


മയക്കുമരുന്ന് ഓവര്‍ഡോസിനെ തുടര്‍ന്ന് മാനിഷ് ഖാരി എന്ന 16കാരന്‍ മരിച്ചതിനു പിന്നാലെ ഈ മരണത്തിനു കാരണം നൈജീരിയന്‍ വിദ്യാര്‍ഥികളാണെന്നും ഇവര്‍ നരഭോജികളാണെന്നും പറഞ്ഞ് പ്രദേശവാസികള്‍ ഇവര്‍ക്കെതിരെ രംഗത്തുവരികയായിരുന്നു.