കണ്ണൂര്‍: പ്രമുഖ ചിന്തകനും വാഗ്മിയുമായ എന്‍എന്‍ വിജയന്‍ സ്മാരക ഗ്രന്ഥാലയം കണ്ണുര്‍ താണയില്‍ എഴുത്തുകാരന്‍ എന്‍ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു.

എംഎന്‍ വിജയന്‍റെ ചിന്തകളും ഓര്‍മ്മകളും ആരു ശ്രമിച്ചാലും തടയാനാവില്ലെന്ന് എന്‍ പ്രഭാകരന്‍ പറഞ്ഞു. അദ്ദേഹത്തിന്‍റെ ആശയങ്ങളുടെ പ്രസക്തി അനുദിനം വര്‍ദ്ധിച്ചുവരികയാണ്. എംഎന്‍ വിജയന്‍റെ പേരില്‍ സ്ഥാപിക്കുന്ന ആദ്യഗ്രന്ഥാലയമാണ് ഇതെങ്കിലും ഇതുപോലുള്ള ഗ്രന്ഥാലയങ്ങല്‍ കേരളത്തിനും കേരളത്തിന് വേളിയിലും ഇന്ത്യയ്ക്ക് പുറത്തും സ്ഥാപിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഗ്രന്ഥാലയത്തിലേക്ക് പുസ്തകങ്ങള്‍ സംഭാവനചെയ്യാന്‍ സംഘടകര്‍ അഭ്യര്‍ത്ഥിച്ചു. പുസ്തകങ്ങള്‍ സംഭാവനചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പര്‍, +91 9947278587 കരുണാകരന്‍ പുതുശ്ശേരി, +91 9947756670 വിജയന്‍ കൂട്ടാളി

ചടങ്ങില്‍ കെ സി ഉമേഷ് ബാബു, എന്‍ ശശിധരന്‍, പി.പി ശശീന്ദ്രന്‍, എംടി രാധാകൃഷ്ണന്‍, സികെ ലവന്‍, കരുണാകരന്‍ പുതുശ്ശേരി എന്നിവര്‍ പങ്കെടുത്തു.