ന്യൂദല്‍ഹി: രാജ്യത്തെ പ്രമുഖ വാഹന നിരമ്മാതാക്കളായ മഹീന്ദ്ര&മഹീന്ദ്ര വാഹനങ്ങള്‍ക്ക് രണ്ടു ശതമാനം വരെ വില ഉയര്‍ത്തി. അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നതിനെത്തുടര്‍ന്ന് മഹീന്ദ്രയുടെ എല്ലാ വാഹനങ്ങള്‍ക്കും രണ്ട് ശതമാനം വില ഉയര്‍ത്തുകയാണെന്ന് ഇക്കാര്യം അറിയിച്ച്് കമ്പനി മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ് വിവേക് നായര്‍ പറഞ്ഞു.

2011ല്‍ ഇതു മൂന്നാം തവണയാണു മഹീന്ദ്ര നിരക്ക് വര്‍ധി്പ്പിക്കുന്നത്. ജനുവരിയില്‍ 1.5% വില ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് ഏപ്രിലില്‍ വിണ്ടും രണ്ടു ശതമാനം വരെ വില ഉയര്‍ത്തി. നാലു ചക്ര സ്‌കോര്‍പ്പിയോ, ബോലെറോ, വെറീറ്റോ എന്നീ മോഡലുകളും ത്രീവീലര്‍ വാഹനങ്ങളുമാണ് കമ്പനി പ്രധാനമായും ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വിറ്റഴിക്കുന്നത്.

ജൂലെയിലും ആഗസ്റ്റിലും നല്ല വില്‍പ്പന നടന്നെന്നും ഉത്സവ സീസണായ സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ വില്‍പ്പനയില്‍ ഇനിയും വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വിവേക് പറഞ്ഞു. അതേസമയം വാഹനവായ്പക്ക ഈടാക്കുന്ന പലിശനിരക്ക് ഉയരുന്നത് വില്‍പ്പനയെ ബാധിക്കാമെന്നും അദ്ദേഹം പറഞ്ഞു.

കമ്പനിയുടെ സ്‌കോര്‍പ്പിയോക്കും വെരിറ്റോക്കും നല്ല ഡിമാന്‍ഡ് ഉണ്ടെന്ന് പറഞ്ഞ വിവേക് വെറീറ്റോയുടെ പുതിയ മോഡല്‍ ഉടന്‍ തന്നെ പുറത്തിറക്കാന്‍ കമ്പനി ആലോചിക്കുന്നുന്നെണ്ടെന്നും പറഞ്ഞു. അഭ്യന്തര വിപണിയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മഹീന്ദ്രയുടെ വാഹനളുടെ വില്‍്പനയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ആഗസ്റ്റില്‍ 31.09 ശതമാനം വര്‍ധനവാണുണ്ടായത്. 35,756 വാഹനങ്ങള്‍ വിറ്റഴിച്ചു.