മൂന്നാര്‍ : സി പി ഐക്ക് മൂന്നാറില്‍ നിഗൂഢ താല്‍പര്യങ്ങളുണ്ടെന്ന് സി പി ഐ എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണി. കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്ന് തങ്ങളെ വിമര്‍ശിക്കുന്ന സി പി ഐക്ക് നിക്ഷിപ്ത താല്‍പര്യങ്ങളാണുള്ളത്.

മുന്നണി മര്യാദ തങ്ങളെ ആരും പഠിപ്പിക്കേണ്ടതില്ല. മൂന്നാറില്‍ കുത്തകളുമായി ചേര്‍ന്നുള്ള സി പി ഐക്കാരുടെ ചെയ്തികള്‍ മറ്റുള്ളവരും ചെയ്യുന്നതായി അവര്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അതിന് ഒന്നും പറയാനില്ലെന്ന് ഇടുക്കി പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ എം എം മണി പറഞ്ഞു.