എഡിറ്റര്‍
എഡിറ്റര്‍
മണിയുടെ വിവാദപ്രസംഗം പെമ്പിളൈ ഒരുമൈ സമരപ്പന്തലിനു സമീപം വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാന്‍ ഡി.വൈ.എഫ്.ഐ
എഡിറ്റര്‍
Wednesday 26th April 2017 3:41pm

മൂന്നാര്‍: മന്ത്രി എം.എം. മണിയുടെ വിവാദപ്രസംഗം പെമ്പിളൈ ഒരുമൈ സമരപ്പന്തലിനു സമീപം വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാന്‍ ഡി.വൈ.എഫ്.ഐ തീരുമാനം.

മണിയുടെ പ്രസംഗം സ്ത്രീ തൊഴിലാളികള്‍ക്ക് എതിരല്ലായിരുന്നെന്നും വിവിധ മാധ്യമങ്ങള്‍ പ്രസംഗത്തെ വളച്ചൊടിക്കുകയായിരുന്നുവെന്നുമുള്ള സര്‍ക്കാര്‍ വാദത്തെ സാധൂകരിക്കാന്‍ കൂടിയാണ് വലിയ സ്‌ക്രീനില്‍ പ്രസംഗം പ്രദര്‍ശിപ്പിക്കുന്നത്.

പെമ്പിളൈ ഒരുമൈ സമരപ്പന്തലിന് 50 മീറ്റര്‍ അകലെ നടക്കുന്ന പൊതുയോഗത്തിലാകും മണിയുടെ പ്രസംഗം പ്രദര്‍ശിപ്പിക്കുക. ഇതിനു മുന്നോടിയായി ഇന്നു വൈകിട്ട് മൂന്നാര്‍ ടൗണില്‍ പ്രകടനവും നടക്കും. പ്രകടനത്തിലും യോഗത്തിലും പരമാവധി സ്ത്രീ പങ്കാളിത്തം ഉറപ്പിക്കാനാണ് ഡി.വൈ.എഫ്.ഐ ശ്രമിക്കുന്നത്.

തോട്ടം തൊഴിലാളികള്‍ക്കെതിരായായിരുന്നില്ലെന്നും മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണെന്നുമുള്ള വാദത്തിനു പ്രചാരണം നല്‍കാനുള്ള സിപിഎം തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്.


Dont Miss മണിയുടെ ആവശ്യം ‘മണി’യാണ്; ബ്ലാക്ക്, ബ്ലൂ, വൈറ്റ് തുടങ്ങിയ കളര്‍ വ്യത്യാസമൊന്നും മൂപ്പര്‍ക്കില്ല; രൂക്ഷവിമര്‍ശനവുമായി കെ.എം ഷാജി എം.എല്‍.എ 


മണിയുടെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചു സ്ത്രീകള്‍ സമരമിരിക്കുന്നതിന്റെ സമീപത്തു തന്നെയാണു വീണ്ടും അതേ പ്രസംഗത്തെ വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇന്നലെ മൂലമറ്റത്തു നടന്ന സി.പി.ഐ.എം യോഗത്തിലും മണിയുടെ പ്രസംഗം കാണിച്ചിരുന്നു.

എം.എം.മണിയുടേത് നാടന്‍ ശൈലിയാണെന്നും എതിരാളികള്‍ അതിനെ പര്‍വതീകരിച്ച് രാഷ്ട്രീയ ആയുധമാക്കുന്നുവെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന. വിവാദ പരാമര്‍ശത്തില്‍ മണി തന്നെ വിശദീകരണം നല്‍കിയിട്ടുണ്ട്. പൊമ്പിളൈ ഒരുമയുടേത് രാഷ്ട്രീയ സമരമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

പ്രസംഗത്തില്‍ താന്‍ സ്ത്രീകളെ അപമാനിച്ചിട്ടില്ലെന്നും ആരുടേയും പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ലെന്നുമായിരുന്നു എം.എം മണിയുടെ വിശദീകരണം.

Advertisement