കോഴിക്കോട്: മോഹന്‍ദാസിനെ കോണ്‍ഗ്രസ്സുകാര്‍ കൊല്ലുമെന്ന് ഇടുക്കി മുന്‍ ജില്ലാസെക്രട്ടറി എം.എം മണി.  മോഹന്‍ദാസിനെ വധിക്കാന്‍ പദ്ധതിയിടുന്നതായി തനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന് സംരക്ഷണം ഉറപ്പുവരുത്തണമെന്നും മണി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോഹന്‍ദാസിനോട് അന്നും ഇന്നും തനിക്ക് സ്‌നേഹം മാത്രമേയുള്ളൂ. ഇക്കാര്യത്തില്‍ ഗാന്ധിയെയും ക്രിസ്തുവിനെയും പോലെയാണ് താനെന്നും മണി പറഞ്ഞു.

പോലീസ് തന്നെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും മണി പറഞ്ഞു.

രാഷ്ട്രീയ എതിരാളികളെ പാര്‍ട്ടി കൊന്നിട്ടുണ്ടെന്ന് ഇടുക്കി ഉടുമ്പന്‍ ചോലയില്‍ മണി പ്രസംഗിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മണിക്കെതിരെ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് മുന്‍ സി.പി.ഐ.എം നേതാവായ മോഹന്‍ദാസ് പിടിയിലായത്. ഇപ്പോള്‍ ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്ന മോഹന്‍ദാസ് മണിയ്‌ക്കെതിരെ പോലീസിന് മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എം.എം മണിയുടെ നിര്‍ദേശ പ്രകാരമാണ് അഞ്ചേരി ബേബിയെ വധിച്ചതെന്നായിരുന്നു മോഹന്‍ദാസിന്റെ മൊഴി.