എഡിറ്റര്‍
എഡിറ്റര്‍
വി.എസ്സിനേക്കാള്‍ മഹത്തായ പാരമ്പര്യം പിണറായിക്കെന്ന് മണി
എഡിറ്റര്‍
Friday 8th June 2012 1:37pm

തിരുവനന്തപുരം: സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയംഗം വി.എസ് അച്യുതാനന്ദനേക്കാള്‍ മഹത്തായ പാരമ്പര്യം പിണറായി വിജയനെന്ന് സി.പി.ഐ.എം മുന്‍ ഇടുക്കി ജില്ലാസെക്രിട്ടറി എം.എം മണി. താനും വി.എസ്സും മച്ചാന്‍മാരല്ലെന്നും മണി പറഞ്ഞു. ഇന്ത്യാവിഷന്‍ ചാനലിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വി.എസ് ഉന്നംവെച്ചാല്‍ പോകുന്നയാളല്ല ഞാന്‍. വി.എസ് ആദ്യം സ്വന്തം കാര്യം സുഗമമാക്കെട്ടെ. വി.എസ്സിന്റേത് സ്വയം വരുത്തിവെച്ച വിനകളാണ്. മുഖ്യമന്ത്രിയെന്ന നിലയില്‍ വി.എസ് ഉത്തരവാദിത്വമില്ലാതെ പ്രവര്‍ത്തിച്ചെന്നും മണി പറഞ്ഞു.

അഞ്ചേരി ബേബി വധക്കേസില്‍ മോഹന്‍ദാസ് പോലീസിനോട് പറഞ്ഞ കാര്യങ്ങള്‍ ശരിയല്ല. രാജാക്കാട്ട് ജില്ലാ കമ്മിറ്റി ഓഫീസില്‍ ഗൂഢാലോചന നടന്നിട്ടില്ല. മോഹന്‍ദാസിനെ സാമ്പത്തിക ക്രമക്കേടിന് സി.പി.ഐ.എമ്മില്‍ നിന്ന് പുറത്താക്കിയതാണെന്ന് പോലീസ് മനസിലാക്കണമെന്നും മണി വ്യക്തമാക്കി.

വസ്തുതാപരമായ കാര്യങ്ങള്‍ തന്റെ പ്രസംഗത്തിലുണ്ട്. പ്രസംഗം പാര്‍ട്ടിക്ക് ഭീഷണിയുണ്ടാക്കിയിട്ടില്ല. എന്നാല്‍ നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പറയാന്‍ പാടില്ലാത്തതായിരുന്നെന്നും മണി അഭിപ്രായപ്പെട്ടു.

സി.പി.ഐ.എം സംസ്ഥാനസമിതിയില്‍ താന്‍ തുടരുമെന്നും അതിനാല്‍ എവിടെയും ഇടപെടാനാകുമെന്നും മണി വ്യക്തമാക്കി.

Advertisement