Categories

ഒഴിപ്പിക്കല്‍ തടയും; എം എം മണിക്ക് പാലോളിയുടെ പിന്തുണ

കോട്ടയം: മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനെത്തിയാല്‍ തടയുമെന്ന സി പി ഐ എം ഇടുക്കി ജില്ല സെക്രട്ടറി എം എം മണിയുടെ പ്രസ്താവനക്ക് മന്ത്രി പാലോളി മുഹമ്മദ് കുട്ടിയുടെ പിന്തുണ. മൂന്നാറിലെ 95 ശതമാനം പേരെയും കയ്യേറ്റക്കാരായല്ല, കുടിയേറ്റക്കാരായാണ് സര്‍ക്കാര്‍ കാണുന്നത്. വന്‍കിടക്കാരെ ഒഴിപ്പിച്ച് അര്‍ഹരായവര്‍ക്കു പട്ടയം നല്‍കുക എന്നതാണ് സി പി ഐ എം നയം. ഇതാണ് എല്‍ ഡി എഫിന്റെയും തീരുമാനം. ഇക്കാര്യത്തില്‍ അഭിപ്രായ ഭിന്നതയില്ല. ജനവികാരം കണക്കിലെടുക്കാതെ മുന്നോട്ടു പോകാന്‍ കഴിയില്ല, എന്നാല്‍ വന്‍ മാഫിയകളുടെ കയ്യേറ്റങ്ങള്‍ ഒഴിപ്പിതക്കും.- പാലോളി പറഞ്ഞു.

ഇടുക്കിയിലെ കുടിയേറ്റക്കാരുടെ ജില്ലയാണെന്നും ജില്ലയിലെ 95% ആളുകളും പാവപ്പെട്ട കുടിയേറ്റക്കാരാണെന്നുമായിരുന്നു സി പി ഐ എം ജില്ലാ സെക്രട്ടറി എം എം മണി പറഞ്ഞത്. അവരെ ഒഴിപ്പിക്കുന്നതു തടയുമെന്നും മണി പറഞ്ഞിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.