എഡിറ്റര്‍
എഡിറ്റര്‍
’10 ലക്ഷം രൂപ തിരിച്ച് കൊടുക്കുമെന്ന് പറഞ്ഞത് രമേശ് ചെന്നിത്തല സഹായിക്കുമെന്ന് പറഞ്ഞതിനാല്‍’; ജിഷ്ണുവിന്റെ കുടുംബത്തെ അധിക്ഷേപിച്ച് മതിയാകാതെ എം.എം മണി
എഡിറ്റര്‍
Sunday 9th April 2017 2:42pm

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുെടെ കുടുംബത്തെ വീണ്ടും അധിക്ഷേപിച്ച് എം.എം മണി. സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കിയ 10 ലക്ഷം രൂപ തിരിച്ച് കൊടുക്കുമെന്ന് പറയുന്നത് രമേശ് ചെന്നിത്തല സഹായിക്കുമെന്ന് പറഞ്ഞത് കൊണ്ടാകുമെന്നാണ് മണി പറഞ്ഞത്. തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ തന്ന പണം തിരികെ നല്‍കുമെന്ന് ഇന്ന് രാവിലെ ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍ പറഞ്ഞിരുന്നു.

പണം തിരിച്ച് നല്‍കുമെന്ന് പറഞ്ഞ അച്ഛനെ പരിഹസിച്ച് കൊണ്ടാണ് മണി ഇക്കാര്യം പറഞ്ഞത്. ഇത് മൂന്നാം തവണയാണ് എം.എം മണി ജിഷ്ണുവിന്റെ കുടുംബത്തെ അധിക്ഷേപിക്കുന്നത്. മഹിജ ആര്‍.എസ്.എസ്സിന്റേയും കൈകളിലാണെന്നാണ് മണി ആദ്യം പറഞ്ഞത്.


Also Read: തങ്ങളുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന പരാതിയുമായി ജിഷ്ണുവിന്റെ ബന്ധുക്കള്‍; സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവരെ പൊലീസ് നിരീക്ഷിക്കുന്നു


മഹിജയെ മുഖ്യമന്ത്രി കാണാനെത്തുമ്പോള്‍ അവര്‍ കാണാന്‍ വിസമ്മതിച്ച് വാതിലടച്ചാല്‍ അത് വേറെ പണിയാകുമെന്നാണ് മണി രണ്ടാമത് പറഞ്ഞത്. മലപ്പുറം ഉപതെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിലാണ് മണി ഇത് പറഞ്ഞത്.

സമരത്തെ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കാത്ത സര്‍ക്കാറിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയരുന്നതിനിടെയാണ് എം.എം മണി തുടര്‍ച്ചയായി ജിഷ്ണുവിന്റെ കുടുംബത്തെ അധിക്ഷേപിക്കുന്നത്.

ഐ.സി.യുവില്‍ കഴിയുന്ന മഹിജയുടെ നില ആശങ്കാജനകമായി തന്നെ തുടരുകയാണ്. ജ്യൂസ് കുടിക്കുന്നുണ്ടെന്ന് ഇന്നലെ മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കിയതിനെ തുടര്‍ന്ന് ഡ്രിപ്പും മരുന്നും ഇവര്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ ഐ.സി.യുവിലേക്ക് മാറ്റിയത്. ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ വളയത്തെ വീട്ടില്‍ നിരാഹാരം തുടരുകയാണ്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അവിഷ്ണയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു. മെഡിക്കല്‍ സംഘം ആംബുലന്‍സ് സഹിതം സ്ഥലത്തുണ്ട്.

Advertisement