എഡിറ്റര്‍
എഡിറ്റര്‍
മഹിജയോട് സഹതാപം ഉണ്ട്; കോണ്‍ഗ്രസും ബി.ജെ.പിയും അവരെ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നു; എം.എം മണി
എഡിറ്റര്‍
Thursday 6th April 2017 12:50pm

 

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മ മഹിജയോട് സഹതാപമുണ്ടെന്ന് മന്ത്രി എം.എം മണി. മഹിജക്കെതിരായ പൊലിസ് അതിക്രമത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവേയാണ് മണി പൊലിസ് നടപടിയെ ന്യായീകരിച്ചും വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടക്കുകയാണെന്നും ആരോപിച്ചത്.


Also read നിങ്ങള്‍ കൊന്നത് ക്ഷീര കര്‍ഷകനെയാണ് പശുക്കടത്തുകാരനെയല്ല; ഗോരക്ഷാ സേന മര്‍ദിച്ച് കൊന്ന പെഹ്‌ലുഖാന്റെ മകന്‍ പറയുന്നു 


മഹിജയെ കേണ്‍ഗ്രസും ബി.ജെ.പിയും ഉപയോഗപ്പെടുത്തുകയാണ്. അവരോട് തങ്ങള്‍ക്ക് സഹതാപമുണ്ട്. ജിഷ്ണുവിന്റെ കുടുംബത്തിനായി ചെയ്യാന്‍ കഴിയുന്നതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നും മണി പറഞ്ഞു. കുടുംബത്തിന് സഹായം സമയത്ത് തന്നെ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ആവശ്യപ്പെട്ട പ്രോസിക്യൂട്ടറെയും അനുവദിച്ചിരുന്നെന്നും മണി ചൂണ്ടിക്കാട്ടി.

കുറ്റാരോപിതര്‍ക്ക് കോടതി ജാമ്യം അനുവദിച്ചപ്പോള്‍ മേല്‍ക്കോടതിയെ സമീപിക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. മുഖ്യമന്ത്രി വീട് സന്ദര്‍ശിച്ചില്ലെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. എല്ലാവരെയും അറസ്റ്റ് ചെയ്ത ശേഷം സന്ദര്‍ശിച്ചാല്‍ മതിയെന്നാണ് അവര്‍ പറഞ്ഞിരുന്നത് മണി കൂട്ടിച്ചേര്‍ത്തു.

ഇന്നലെയുണ്ടായ പൊലീസ് നടപടി സ്വാഭാവികം മാത്രമായിരുന്നെന്ന് ഡി.ജി.പി ഓഫീസിന് മുന്നില്‍ സമരം ചെയ്യാന്‍ അനുവാദം നല്‍കാറില്ലെന്നും മണി വ്യക്തമാക്കി.

Advertisement