എഡിറ്റര്‍
എഡിറ്റര്‍
എറണാകുളം സ്ഥാനാര്‍ത്ഥിവിവാദം; നിലപാട് തിരുത്തി ലോറന്‍സ്
എഡിറ്റര്‍
Wednesday 13th August 2014 11:13am

lorence
തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അപാകതയില്ലെന്ന പ്രകാശ് കാരാട്ടിന്റെ പ്രതികരണത്തിന് പിന്നാലെ നിലപാട് മാറ്റവുമായി എം.എം ലോറന്‍സ് രംഗത്തെത്തി.

പ്രകാശ് കാരാട്ടിന്റെ അഭിപ്രായം അംഗീകരിക്കുന്നു. കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ലോറന്‍സ് മാധ്യമങ്ങളോട് പറഞ്ഞു.

ക്രിസ്റ്റി ഫെര്‍ണാണ്ടസിനെതിരെയുള്ള എം.എം ലോറന്‍സിന്റെ ആരോപണങ്ങള്‍ തള്ളി സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് രംഗത്ത് വന്നിരുന്നു. സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചത് പാര്‍ട്ടിയാണെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കാരാട്ട് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് തിരുത്തിക്കൊണ്ട് ലോറന്‍സിന്റെ പ്രതികരണം പുറത്തുവന്നത്.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് ഇടത് സ്വതന്ത്രനായി മത്സരിച്ച ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ സംബന്ധിച്ച എം.എം ലോറന്‍സ് നടത്തിയ പരാമര്‍ശം വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനു പിന്നില്‍ ഇപ്പോഴും അവ്യക്തതയുണ്ട് എന്നതായിരുന്നു ലോറന്‍സിന്റെ പരാമര്‍ശം. ക്രിസ്റ്റിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനു പിന്നില്‍ പലകഥകളുണ്ട്. എന്നാല്‍ അതൊന്നും ഇപ്പോള്‍ വ്യക്തമാക്കുന്നില്ല എന്നും ലോറന്‍സ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ജനപിന്തുണയുള്ള, പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ അറിയുന്ന സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി ഇനിയെങ്കിലും ശ്രദ്ധിക്കണമെന്നും ലോറന്‍സ് അഭിപ്രായപ്പട്ടിരുന്നു.

ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ നേരത്തേ തന്നെ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായഭിന്നതയുണ്ടായിരുന്നു.ഒരു വ്യവസായ പ്രമുഖന്റെ നോമിനിയാണ് ക്രിസ്റ്റി ഫെര്‍ണാണ്ടസ് എന്ന ആരോപണവും പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിരുന്നു.

ലത്തീന്‍കത്തോലിക്ക വിഭാഗം വോട്ടുകള്‍ ലക്ഷ്യംവെച്ചാണ് ക്രിസ്റ്റിയെ സ്ഥാനാര്‍ത്ഥിയാക്കിയെതാന്നായിരുന്നു പാര്‍ട്ടിയുടെ വാദം. എന്നാല്‍ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയായിരുന്നു ക്രിസ്റ്റി ഫെര്‍ണാണ്ടസ് പാര്‍ട്ടിക്ക് സമ്മാനിച്ചത്.

Advertisement