എഡിറ്റര്‍
എഡിറ്റര്‍
ലാവ്‌ലിനില്‍ വി.എസ് നിലപാട് തിരുത്തണമെന്ന് എം.എം ലോറന്‍സ്
എഡിറ്റര്‍
Thursday 24th August 2017 3:24pm

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ നിലപാട് തിരുത്തണമെന്നഭിപ്രായവുമായി സി.പി.ഐ.എം നേതാവ് എം.എം ലോറന്‍സ്. പിണറായിയെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചതോടെയാണ് വി.എസിന്റെ നിലപാട് തിരുത്തണമെന്നാവശ്യവുമായി ലോറന്‍സ് രംഗത്തെത്തിയത്.

പിണറായിയെ തകര്‍ക്കാന്‍ വി.എസ് ലാവ്‌ലിന്‍ കേസ് ഉപയോഗിച്ചെന്നും ലോറന്‍സ് കുറ്റപ്പെടുത്തി. വിഷയം വ്യക്തിപരമായി കണ്ട വി.എസിന് പാര്‍ട്ടിയെ രക്ഷിക്കണമെന്ന് ഉദ്ദേശ്യമില്ലായിരുന്നെന്ന് ലോറന്‍സ് പറഞ്ഞു.

ലാവ്‌ലിന്‍ വിഷയത്തില്‍ കോടതിവിധി ഉള്‍ക്കൊണ്ട് നിലപാട് തിരുത്താന്‍ വി.എസ് തയ്യാറായാല്‍ വി.എസിന്റെ ജനപ്രീതി ഇനിയും ഉയരുമെന്നും ലോറന്‍സ് അഭിപ്രായപ്പെട്ടു.


Also Read: നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവര്‍ ഒരു ഈച്ചയെ പോലും സൃഷ്ടിക്കില്ലെന്ന് മറ്റുള്ളവരുടെ അടുത്ത് പോയി പറയേണ്ട കാര്യം മുജാഹിദിനില്ല; അത് ആര്‍.എസ്.എസിന് മരുന്നിട്ടുകൊടുക്കലാണെന്നും പിണറായി


ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ പ്രത്യേക കോടതി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയത് ഹൈക്കോടതി ശരിവെയ്ക്കുകയായിരുന്നു. കേസില്‍ പിണറായി പ്രതിയല്ലെന്നും വിചാരണ നേരിടേണ്ടത് കെ.എസ്.ഇ.ബി ചെയര്‍മാനും ഉദ്യോഗസ്ഥരുമാണെന്നും ജസ്റ്റിസ് ഉബൈദ് പ്രസ്താവിച്ചു.

ലാവ്‌ലിന്‍ കരാര്‍ വന്‍കരാറായി കണക്കാക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. അഞ്ച് മാസം മുമ്പ് വാദം പൂര്‍ത്തിയായ കേസിലെ വിധിയാണ് ഇന്നലെ പുറപ്പെടുവിച്ചത്. ജസ്റ്റിസ് ഉബൈദിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. പിണറായി പ്രഥമദൃഷ്ട്യാ കുറ്റക്കാരനല്ലെന്ന് പറഞ്ഞ കോടതി കേസിലെ 2,3,4 പ്രതികള്‍ വിചാരണ നേരിടണമെന്നും വ്യക്തമാക്കി.

Advertisement