എഡിറ്റര്‍
എഡിറ്റര്‍
മഹീന്ദ്ര വെറീറ്റോ വിപണിയില്‍
എഡിറ്റര്‍
Wednesday 23rd January 2013 10:30am

മുംബൈ: ആഭ്യന്തര വാഹന നിര്‍മാതാക്കളിലെ പ്രമുഖരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ പുതിയ മോഡല്‍ കാര്‍ വിപണിയില്‍. മഹീന്ദ്ര വെറീറ്റോ എക്‌സിക്യൂട്ടീവ് എഡിഷനാണ് ഇന്നലെ വിപണിയിലെത്തിയത്.

Ads By Google

7.75 ലക്ഷം രൂപയാണ് വെറീറ്റോയുടെ ദല്‍ഹിയിലെ എക്‌സ് ഷോറൂം വില. കോര്‍പ്പറേറ്റ് എക്‌സിക്യൂട്ടീവുകളെ ലക്ഷ്യം വെച്ചാണ് മഹീന്ദ്ര വെറീറ്റോയുമായി എത്തിയിരിക്കുന്നത്.

ടച്ച് സ്‌ക്രീന്‍ നാവിഗേഷന്‍ യൂണിറ്റ്, ബ്ലൂടൂത്തോടുകൂടിയ മ്യൂസിക് പ്ലേയര്‍, അലോയ് വീല്‍സ്, എക്‌സ്റ്റീരിയറിലേക്കുള്ള എക്‌സിക്യൂട്ടീവ് എഡിഷന്‍ ബാഡ്ജിങ് എന്നിവയും വെറീറ്റോയുടെ പ്രത്യേകതകളാണ്.

സെഡാന്‍ മോഡലുകളോടുള്ള ഉപഭോക്താക്കളുടെ താത്പര്യമനുസിരിച്ച് ഏറെ ശ്രദ്ധയോടെയാണ് മഹീന്ദ്ര വെറീറ്റ നിര്‍മിച്ചിരിക്കുന്നത്. പുതിയ മോഡല്‍ വിപണിയില്‍ തരംഗമാകുമെന്നാണ് പ്രതീക്ഷയെന്നും കമ്പനി പറയുന്നു.

Advertisement