എഡിറ്റര്‍
എഡിറ്റര്‍
തല നരക്കുന്നതോ നരക്കാത്തതോ അല്ല പ്രസിഡന്റാകാനുള്ള യോഗ്യത; പാര്‍ട്ടി പറഞ്ഞാല്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാര്‍: എം.എം ഹസ്സന്‍
എഡിറ്റര്‍
Tuesday 14th March 2017 11:35am

തിരുവനന്തപുരം: പാര്‍ട്ടി പറഞ്ഞാല്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതാവ് എം.എം ഹസ്സന്‍.

തല നരക്കുന്നതോ നരക്കാത്തതോ അല്ല പ്രസിഡന്റാകാനുള്ള യോഗ്യതയെന്നും ഗ്രൂപ്പ് സമവാക്യങ്ങള്‍ പരിഗണിച്ച് വേണം പ്രസിഡന്റിനെ തിരഞ്ഞെടുക്കാനെന്നും എം.എം ഹസ്സന്‍ പറഞ്ഞു.

പാര്‍ട്ടി തീരുമാനിച്ചാല്‍ കെ.പി.സി.സി പ്രസിഡന്റാകാന്‍ ഒരുക്കമെന്ന് കെ.സുധാകരനും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.ചെറുപ്പക്കാരില്‍ ആവേശമുയര്‍ത്താന്‍ കഴിയുന്ന ചുറുചുറുക്കുള്ള നേതൃത്വം വരണമെന്നായിരുന്നു സുധാകരന്റെ വാക്കുകള്‍. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ഹസ്സന്‍ രംഗത്തെത്തിയത്.

അതേസമയം ഉമ്മന്‍ചാണ്ടി സന്നദ്ധനായാല്‍ കേരളത്തിലെ പാര്‍ട്ടി ഒന്നടങ്കം പിന്തുണയ്ക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. എല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുെട പ്രതികരണം.

താല്‍ക്കാലിക പ്രസിഡന്റായാല്‍പ്പോലും സമയവായത്തിലൂടെ വേണം തീരുമാനിക്കാന്‍. ഇല്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്നും സുധാകരന്‍ മുന്നറിയിപ്പുനല്‍കുകയും ചെയ്തിരുന്നു.


Dont Miss ‘കുടിവെള്ളം ഇല്ലാതായാല്‍ പകരം കടലാസ് പുഴുങ്ങിത്തിന്നാല്‍ മതിയോ?; മണ്ടന്‍ തീരുമാനങ്ങളല്ല ജലസംരക്ഷണമാണ് വേണ്ടത്’; ചാനല്‍ അവതാരകയുടെ ചോദ്യത്തിന് മാമുക്കോയ നല്‍കിയ കിടിലന്‍ മറുപടി; ആഘോഷമാക്കി ട്രോള്‍ലോകം 


കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പരം പൊരുതരുതെന്നും ആര് കെ.പി.സി.സി പ്രസിഡന്റായാലും സ്വന്തം നേതാവായി കാണണമെന്നും വി.എം സുധീരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അനാരോഗ്യത്തെത്തുടര്‍ന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം സുധീരന്‍ കഴിഞ്ഞ ദിവസം രാജിവെച്ചത്.

പുതിയ പ്രസിഡന്റിനെ രണ്ടുദിവസത്തിനകം പ്രഖ്യാപിക്കാന്‍ കഴിയുമെന്ന് നേതാക്കള്‍ പ്രത്യാശപ്രകടിപ്പിച്ചു. അധ്യക്ഷന്റെ തിരഞ്ഞെടുപ്പ് പഴയതുപോലെ കഠിനമാകില്ലെന്നും അവര്‍ പറഞ്ഞു.

Advertisement