തിരുവനന്തപുരം: ഉത്സവപ്പറമ്പില്‍ പോക്കറ്റടിച്ചിട്ട് കള്ളന്‍ കള്ളന്‍ എന്നുറക്കെ വിളിച്ചുകൂവുന്ന ആളെപ്പോലെയാണ് മന്ത്രി എം.എം മണിയെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസന്‍.

സ്ത്രീകളോട് മോശമായി പെരുമാറിയതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ആളുകളെ പുറത്താക്കിയ പാര്‍ട്ടിയാണ് സി.പി.ഐ.എം. എന്നിട്ടാണ് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്നതെന്നും ഹസ്സന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ വലിയ സ്ത്രീ പീഡനത്തിന്റെ ആളുകളാണെന്നും ചരിത്രകാരന്‍മാര്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളതാണെന്നും എം.എം മണി പറഞ്ഞിരുന്നു. കമ്യൂണിസ്റ്റ് നേതാക്കളാരും ഇത്തരത്തില്‍ സ്ത്രീപീഡനത്തിന്റെ പേരില്‍ ആക്ഷേപം നേരിട്ടിട്ടില്ലെന്നുമായിരുന്നു മണിയുടെ വാക്കുകള്‍.


Dont Miss ഗതാഗത തടസ്സമുണ്ടാക്കി താലപ്പൊലിയും ഘോഷയാത്രയും; ചോദ്യം ചെയ്ത ഡോക്ടറേയും ഭര്‍ത്താവിനേയും കയ്യേറ്റം ചെയ്ത് അമ്പലക്കമ്മിറ്റിക്കാര്‍ 


ശശി തരൂരിന്റെയും കെ.സി. വേണുഗോപാലിന്റെയും പേര് പറഞ്ഞുകൊണ്ടായിരുന്നു മണി പ്രസ്താവന നടത്തിയത്. സോളര്‍ കേസുമായി ബന്ധപ്പെട്ട് എന്തെല്ലാം വൃത്തികേടുകളാണ് അവര്‍ കാട്ടിക്കൂട്ടിയതെന്നും മണി ചോദിച്ചിരുന്നു.

പെമ്പിളൈ ഒരുമ പ്രവര്‍ത്തകരെ മോശമായി ചിത്രീകരിച്ചു എന്നു പറഞ്ഞ് തന്നെ വേട്ടയാടാനും സമരം നടത്താനും കോണ്‍ഗ്രസിന് ഒരു യോഗ്യതയുമില്ലെന്നും മണി പറഞ്ഞിരുന്നു.