കാസര്‍ഗോഡ്: ബജറ്റിനെതിരെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പരസ്യമായി പ്രതിഷേധിച്ചതു നിര്‍ഭാഗ്യകരമായി പോയെന്നു കെ.പി.സി.സി വക്താവ് എം.എം.ഹസന്‍. ഈ പ്രവണത മുളയിലെ നുളളണമെന്ന് താന്‍ കെ.പി.സി.സിയോട് ആവശ്യപ്പെടുകയാണെന്നും ഹസന്‍ പറഞ്ഞു.

ഇവരുടെ പരസ്യ പ്രതിഷേധം ധനമന്ത്രി അവതരിപ്പിച്ച മികച്ച ബജറ്റിന്റെ പ്രഭ കെടുത്തി കളയുന്നതായിരുന്നു. ടി.എന്‍.പ്രതാപന്‍ എം.എല്‍.എ അടക്കമുളളവര്‍ പരസ്യമായി പ്രതികരിച്ചുവെന്നത് നിര്‍ഭാഗ്യകരമാണ്. ഭൂപരിഷ്‌കരണ നിയമം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണം സര്‍ക്കാരിനെതിരെ പുതിയ സമരത്തിനുള്ള തന്ത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.