Administrator
Administrator
മുന്നോക്കക്കാര്‍ക്ക് സാമ്പത്തിക സംവരണമാകാം: ഹസന്‍
Administrator
Saturday 2nd January 2010 8:06pm

mm-hasanതിരുവനന്തപുരം: മുന്നോക്ക വിഭാഗങ്ങള്‍ക്കു സാമ്പത്തിക സംവരണം ആകാമെന്നാണു കോണ്‍ഗ്രസിന്റെ അഭിപ്രായമെന്നു പാര്‍ട്ടി വക്താവ് എം എം ഹസന്‍. ഇക്കാര്യം കോണ്‍ഗ്രസ് നേരത്തെ ചര്‍ച്ച ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നായര്‍ സമൂദായത്തിന് സംവരണം നല്‍കേണ്ടതില്ലെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന മുസ്‌ലിം ലീഗിന്റെ മാത്രം അഭിപ്രായം മാത്രമാണെന്ന് ചോദ്യത്തിനുത്തരമായി എം.എം.ഹസന്‍ പറഞ്ഞു.

സംവരണ വിഷയത്തില്‍ കെ പി സി സി നടത്തിയ ചര്‍ച്ചയില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നിലപാട് എന്തായിരുന്നുവെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അന്നത്തെ മിനുട്‌സ് പരിശോധിച്ചാല്‍ മാത്രമേ അക്കാര്യത്തെ കുറിച്ച് അറിയാന്‍ കഴിയുകയുള്ളെന്നായിരുന്നു ഹസന്റെ മറുപടി.

Advertisement