Categories

വോട്ടുതേടി അരമന കയറിയിറങ്ങിയവര്‍ സഭയെ കുറ്റം പറയുന്നു: ഹസന്‍

കണ്ണൂര്‍: 2006ല്‍ നിയമസഭാതിരഞ്ഞെടുപ്പില്‍ വോട്ടുതേടി അരമന കയറിയിറങ്ങിയവര്‍ ഇപ്പോള്‍ സഭയ്‌ക്കെതിരേ തിരിഞ്ഞിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് എം എം ഹസന്‍. ബിഷപ്പിനെ ലഭിക്കാതെ ഒടുവില്‍ കപ്യാരുടെ കൈവരെ മുത്തിയവരാണ് സി പി ഐ എമ്മുകാരെന്നം ഹസന്‍ ആരോപിച്ചു. തങ്ങള്‍ക്കനുകൂലമായി പ്രതികരിക്കുമ്പോള്‍ സ്വാഗതം ചെയ്യുകയും എതിരാവുമ്പോള്‍ സഭാനേതാക്കളെ കുറ്റംപറയുകയും ചെയ്യുന്നതാണ് സി പി ഐ എമ്മിന്റെ നിലപാടെന്നും ഹസന്‍ കുറ്റപ്പെടുത്തി.

അതിനിടെ വര്‍ഗ്ഗീയതയെ പ്രോല്‍സാഹിപ്പിക്കുന്ന നയമാണ് സി പി ഐ എം സ്വീകരിക്കുന്നതെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയായിരിക്കും സി പി ഐ എമ്മിന് നേരിടേണ്ടിവരികയെന്നും ചെന്നിത്തല പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.