ന്യൂദല്‍ഹി: മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ സെപ്റ്റംബറിലെ വില്‍പ്പനയില്‍ 10 ശതമാനം വര്‍ധനവുണ്ടായതായി കമ്പനി അറിയിച്ചു. കഴിഞ്ഞ വര്‍ഷം 44,137 യൂണിറ്റ് വില്‍പ്പന നടന്ന സ്ഥാനത്ത്  ഈ വര്‍ഷം 48.342 യൂണിറ്റ് വില്‍പ്പനയുണ്ടായി.

Ads By Google

പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയിലും വര്‍ധനവുണ്ടായിട്ടുണ്ട്. കയറ്റുമതി വിപണിയില്‍ കമ്പനിയുടെ കഴിഞ്ഞ മാസത്തെ വളര്‍ച്ച 3,001 യൂണിറ്റില്‍ നിന്നും 3,079 യൂണിറ്റായി ഉയര്‍ന്നു.

കമ്പനിയുടെ പ്രകടനത്തിലും വളര്‍ച്ചയിലും ഏറെ സന്തോഷിക്കുന്നെന്നും തുടര്‍ന്നും ഉപയോക്താക്കളില്‍ നിന്നുമുള്ള സഹകരണം പ്രതീക്ഷിക്കുന്നെന്നും മഹീന്ദ്ര ആന്റ് മഹീന്ദ്ര ചീഫ് എക്‌സ്‌ക്യുട്ടീവ് പര്‍വീന്‍ ഷാ പറഞ്ഞു.