തിരുവന്തപുരം: എംഎല്‍എമാരുടേുയും മന്ത്രിമാരുടെയും ശമ്പളം ഇരട്ടിയാക്കാന്‍ ശുപാര്‍ശ. ഇതിനായി നിയോഗിച്ച ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മിഷനാണ് ശമ്പളം കുത്തനേ വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ നല്‍കിയത്. കമ്മീഷന്റെ ശുപാര്‍ശകള്‍ സ്പീക്കര്‍ക്ക് സമര്‍പ്പിച്ചു.

മന്ത്രിമാരുടെ അടിസ്ഥാന ശമ്പളം ആയിരം രൂപയില്‍ നിന്ന് പതിനായിരം രൂപയും എം.എല്‍.എമാരുടേത് മുന്നൂറ് രൂപയില്‍ നിന്ന് 8500 രൂപയായും വര്‍ധിപ്പിക്കണം. മന്ത്രിമാരുടെ പ്രതിമാസ അലവന്‍സ് ഇരുപതിനായിരത്തി മുന്നൂറ് രൂപയില്‍ നിന്ന് 40250 ആക്കി വര്‍ധിപ്പിക്കണം. പ്രതിദിന അലവന്‍സ് 500 രൂപ 750 രൂപയാക്കണം. അന്യസംസ്ഥാന അലവന്‍സ് 600 ല്‍ നിന്ന് 900 രൂപയാക്കണം. ഇന്‍ഫര്‍മേഷന്‍ അലവന്‍സ് 1000, സെക്രട്ടേറിയറ്റ് അലവന്‍സ് 7500 എന്നിവയാണ് മറ്റ് ശുപാര്‍ശകള്‍.

Subscribe Us:

മണ്ഡലം, ടെലഫോണ്‍ അലവന്‍സുകളിലും കമ്മിഷന്‍ വര്‍ധന ശുപാര്‍ശ ചെയ്തു. ഡ്രൈവര്‍ അലവന്‍സ് 6,500 രൂപ, ഇന്‍ഫര്‍മേഷന്‍ അലവന്‍സ് 1000രൂപ, സെക്രട്ടേറിയറ്റ് അലവന്‍സ് 7,500രൂപ എന്നിവയാണ് മറ്റു ശുപാര്‍ശകള്‍. അഞ്ചുലക്ഷം രൂപ പലിശരഹിത വാഹനവായ്പയും കുറഞ്ഞ പലിശനിരക്കില്‍ 10ലക്ഷം രൂപ ഭവനവായ്പയും അനുവദിക്കണം. അപകട ഇന്‍ഷുറന്‍സ് അഞ്ചുലക്ഷമാക്കി ഉയര്‍ത്താനും കമ്മിഷന്‍ ശുപാര്‍ശ ചെയ്തു.

അംഗങ്ങളുടെ പ്രതിമാസ അലവന്‍സ് 8500 രൂപയാക്കണം. മണ്ഡല അലവന്‍സായി ഇപ്പോള്‍ നല്‍കിവരുന്ന 5000 രൂപ 6500 രൂപയായി വര്‍ധിപ്പിക്കണം. കൂടാതെ പുതുതായി െ്രെഡവര്‍ അലവന്‍സ് എന്ന പേരില്‍ 6500 രൂപയും ഓരോ അംഗങ്ങള്‍ക്കും അനുവദിക്കണമെന്ന് കമ്മീഷന്റെ ശുപാര്‍ശയിലുണ്ട്.