Categories

മ്ലാഡിക് ആദ്യമായി വിചാരണ നേരിടുന്നു

ഹേഗ്: ബോസ്‌നിയന്‍ യുദ്ധത്തില്‍ നടത്തിയ വംശഹത്യയ്ക്ക് സെര്‍ബ്യന്‍ മുന്‍ സൈനികമേധാവിയായിരുന്ന റാട്‌കോ
മ്ലാഡിക് ആദ്യമായി വിചാരണ നേരിടുന്നു. ഐക്യരാഷ്ട്ര സഭയുടെ ഹേഗിലുള്ള അന്താരാഷ്ട്ര യുദ്ധകുറ്റവിചാരണ കോടതിയിലാണ് മ്ലാഡിക് വിചാരണ ചെയ്യപ്പെടുക.

69കാരനായ മ്ലാഡിക് 16 വര്‍ഷത്തോളം അറസ്റ്റില്‍ നിന്ന് രക്ഷപ്പെട്ട് ഒളിച്ച് കഴിയുകയായിരുന്നു.1992-95 കാലയളവില്‍ നടന്ന ബോസ്‌നിയന്‍ യുദ്ധത്തില്‍ നടത്തിയ വംശഹത്യയുടെ പേരിലാണ് മ്ലാഡിക് ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ളത്.

1992-1995 കാലത്തെ ബോസ്‌നിയന്‍ യുദ്ധത്തില്‍ ബോസ്‌നിയന്‍ സെര്‍ബ് സൈന്യത്തിന്റെ മേധാവിയായിരുന്നു മ്ലാഡിക്. നിരവധി വംശഹത്യകളും കൂട്ടപ്പലായനങ്ങളും ഈ യുദ്ധകാലത്ത് ബോസ്‌നിയയില്‍ നടന്നിരുന്നു. 1995 ജൂലൈ മാസത്തില്‍ നടന്ന സെബ്രെണിക്ക കൂട്ടക്കുരുതിയാണ് അതില്‍വെച്ച് ഏറ്റവും കുപ്രസിദ്ധമായത്. സെബ്രെണിക്ക വംശഹത്യയില്‍ 8000ത്തോളം മുസ്ലീങ്ങളാണ് കൂട്ടക്കുരുതിക്കിരയായത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.