എഡിറ്റര്‍
എഡിറ്റര്‍
ശശികല ഒപ്പിട്ടു വാങ്ങിയത് ഭീഷണിപ്പെടുത്തിയിട്ടെന്ന് എം.എല്‍.എ
എഡിറ്റര്‍
Friday 10th February 2017 4:26pm

sasik


ശശികലയുടെ നിര്‍ദേശപ്രകാരം സ്വകാര്യ സുരക്ഷാ സംഘത്തിന്റെ നിരീക്ഷണത്തിന് കീഴിലാണ് എം.എല്‍.എമാരെന്നും അനങ്ങാന്‍ പോലും അനുവദിക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നു.


ചെന്നൈ:  എം.എല്‍.എമാരില്‍ നിന്നും ശശികല പിന്തുണ ഒപ്പിട്ടു വാങ്ങിയത് ഭീഷണിപ്പെടുത്തിയിട്ടാണെന്ന് എം.എല്‍.എ എസ്.പി ഷണ്‍മുഖനാഥന്‍. ശശികല വിളിച്ചു ചേര്‍ത്ത എം.എല്‍.എമാരുടെ യോഗത്തില്‍ പങ്കെടുത്തിരുന്ന ഷണ്‍മുഖനാഥ് ഒളിസങ്കേതത്തിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് രക്ഷപ്പെട്ടിരുന്നു.

ശശികലയ്‌ക്കെതിരെ ഷണ്‍മുഖനാഥന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മുന്‍ എം.എല്‍.എ വി.പി.കലൈരാജന്‍ കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തെ ഭീഷണിപ്പെടുത്തിയെന്നും ഷണ്‍മുഖനാഥന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ശശികലയുടെ നിര്‍ദേശപ്രകാരം സ്വകാര്യ സുരക്ഷാ സംഘത്തിന്റെ നിരീക്ഷണത്തിന് കീഴിലാണ് എം.എല്‍.എമാരെന്നും അനങ്ങാന്‍ പോലും അനുവദിക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നു.


Read more: ഫൈസല്‍ വധക്കേസ്; 11 പ്രതികള്‍ക്ക് ജാമ്യം


അതേ സമയം അണ്ണാ ഡി.എം.കെ എം.എല്‍.എമാരെ എന്തിനാണ് ഒളിവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നു വ്യക്തമാക്കണമെന്ന് ഗവര്‍ണര്‍ സി.വിദ്യസാഗര്‍ റാവു ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് ഡി.ജി.പിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

അതിനിടെ പനീര്‍ശെല്‍വത്തെ പിന്തുണച്ചതിന് എ.ഐ.എ.ഡി.എം.കെ പ്രസീഡിയം ചെയര്‍മാന്‍ സ്ഥാനത്തുനിന്നും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും മുതിര്‍ന്ന നേതാവ് ഇ മധുസൂദനനെ ശശികല പുറത്താക്കിയിട്ടുണ്ട്. പകരം കെ.എ ചെങ്കോട്ടയനെയാണ് നിയമിച്ചത്. എന്നാല്‍, തന്നെ പുറത്താക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് മധുസൂദനന്‍ പ്രതികരിച്ചു.

Advertisement