തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ബസ് ഡ്രൈവറെ മാങ്കോട് രാധാകൃഷ്ണന്‍ എം എല്‍ എ മര്‍ദിച്ചതായി പരാതി. തിരുവനന്തപുരം -നെടുമങ്ങാട് റൂട്ടിലോടുന്ന കെ എസ് ആര്‍ ടി സി ബസിന്റെ ഡ്രൈവര്‍ കരകുളം സ്വദേശി പ്രസന്നനാണ് മര്‍ദ്ദനമേറ്റത്. ഇദ്ദേഹത്തെ പേരൂര്‍ക്കട ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാങ്കോട് രാധാകൃഷ്ണന്റെ കാറില്‍ ബസിടിച്ചതിന് എം എല്‍ എ ഡ്രൈവറെ മര്‍ദിച്ചുവെന്നാണ് പരാതി. അമ്പലംമുക്ക് സ്‌കൂളിന് സമീപം വച്ചായിരുന്നു സംഭവം.

മര്‍ദനമേറ്റ പ്രസന്നന്റെ ബോധം നഷ്ടപ്പെട്ടിരുന്നു. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ പരിക്കുകളെക്കുറിച്ച് പറയാനാകൂവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

എന്നാല്‍ ഡ്രൈവറെ മര്‍ദ്ദിച്ചില്ലെന്നാണ് മാങ്കോട് രാധാകൃഷ്ണന്റെ വിശദീകരണം. നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക് ബസ് വന്ന് ഇടിക്കുകയായിരുന്നുവെന്നും താന്‍ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.