എഡിറ്റര്‍
എഡിറ്റര്‍
റിസോര്‍ട്ടില്‍ നിന്ന് പുറത്തുവരാന്‍ തയ്യാറാവാതെ എം.എല്‍.എമാര്‍: എം.എല്‍.എമാര്‍ക്കു കാവല്‍നിന്ന ഗുണ്ടകള്‍ കസ്റ്റഡിയില്‍
എഡിറ്റര്‍
Wednesday 15th February 2017 1:17pm


റിസോര്‍ട്ടില്‍ ഏതെങ്കിലും എം.എല്‍.എമാര്‍ ഗുണ്ടകളുടെ തടവില്‍ കഴിയുന്നുണ്ടോ എന്നു പരിശോധിക്കാന്‍ വേണ്ടിയാണ് എത്തിയതെന്നാണ് പൊലീസ് വിശദീകരണം.


ചെന്നൈ: ചെന്നൈയിലെ കൂവത്തൂരിലെ റിസോര്‍ട്ടില്‍ എ.ഐ.എ.ഡി.എം.കെ നേതാവ് ശശികല താമസിപ്പിച്ച എം.എല്‍.എമാര്‍ക്കു കാവല്‍ നിന്ന ഗുണ്ടകള്‍ പൊലീസ് കസ്റ്റഡിയില്‍.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട ശശികല കീഴടങ്ങുന്നതിനായി ബംഗളുരു പരപ്പന അഗ്രഹാര ജയിലിലേക്കു പോയതിനു പിന്നാലെയാണ് ശശികല എം.എല്‍.എമാരെ താമസിപ്പിച്ച കൂവത്തൂര്‍ റിസോര്‍ട്ടില്‍ പൊലീസ് പരിശോധന ആരംഭിച്ചത്.

റിസോര്‍ട്ടില്‍ ഏതെങ്കിലും എം.എല്‍.എമാര്‍ ഗുണ്ടകളുടെ തടവില്‍ കഴിയുന്നുണ്ടോ എന്നു പരിശോധിക്കാന്‍ വേണ്ടിയാണ് എത്തിയതെന്നാണ് പൊലീസ് വിശദീകരണം. അതേസമയം റിസോര്‍ട്ടിലെ എം.എല്‍.എമാര്‍ ഇതുവരെ പുറത്തുവരാന്‍ തയ്യാറായിട്ടില്ല.

തങ്ങളുടെ പിന്തുണ എ.ഐ.എ.ഡി.എം.കെ നിയമസഭാ കക്ഷി നേതാവ് എടപ്പാടി പളനിസ്വാമിക്കാണെന്നും എം.എല്‍.എമാര്‍ വ്യക്തമാക്കി.


Must Read: അത് എക്‌സിറ്റ് പോളല്ല: ബി.ജെ.പിയുടെ പെയ്ഡ് ന്യൂസ്: യു.പിയില്‍ ബി.ജെ.പി ജയിക്കുമെന്ന സര്‍വ്വേയെക്കുറിച്ച് വെളിപ്പെടുത്തി ദൈനിക് ജാഗരണ്‍ സി.ഇ.ഒ


അതിനിടെ രാവിലെ മൂന്ന് എം.എല്‍.എമാര്‍ റിസോര്‍ട്ടില്‍ നിന്നും പുറത്തുവന്നിരുന്നു. തങ്ങള്‍ പളനിസ്വാമിക്കൊപ്പമാണെന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

നിലവില്‍ 124 എം.എല്‍.എമാര്‍ പളനിസ്വാമിയ്‌ക്കൊപ്പമുണ്ടെന്നാണ് അവര്‍ അവകാശപ്പെടുന്നത്. തടവില്‍ നിന്നും പുറത്തുവന്നവരുള്‍പ്പെടെ 11 എം.എല്‍.എമാരാണ് കാവല്‍മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിനൊപ്പമുള്ളത്.

കൂവത്തൂരിലെ റിസോര്‍ട്ടിലുള്ള എം.എല്‍.എമാര്‍ പളനിസ്വാമിക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പുറത്തുള്ള പല അണ്ണാ ഡി.എം.കെ നേതാക്കളും പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. അമ്മയില്ലാത്ത എ.ഐ.എ.ഡി.എം.കെയില്‍ തുടരാനില്ലെന്നും ശശികലയുടെ കുടുംബവാഴ്ചയും അതിനെ പിന്തുണയ്ക്കുന്ന പളനി സ്വാമിയെയും അംഗീകരിക്കില്ലെന്നുമാണ് ഇവര്‍ പറയുന്നത്.

Advertisement