Categories

പീഡനശ്രമം: എം.എല്‍.എയുടെ ഡ്രൈവര്‍ അറസ്റ്റില്‍

mla driver handcuffed തിരുവനന്തപുരം: സ്ത്രീ പീഡനശ്രമത്തിന് എം.എല്‍.എയുടെ ഡ്രൈവര്‍ അറസ്റ്റില്‍. നെടുവത്തൂര്‍ എം.എല്‍.എ ബി.രാഘവന്റെ ഡ്രൈവര്‍ സുനിലാണ് അറസ്റ്റിലായത്. എം.എല്‍.എയുടെ കാറില്‍ വെച്ചായിരുന്നു പീഡനശ്രമം. ഇന്നലെ രാത്രിയോടെയാണ് സംഭവം.

വികലാഗയായ സ്ത്രീ ബസ് കാത്ത് നില്‍ക്കുമ്പോള്‍ വീട്ടില്‍ കൊണ്ട് വിടാം എന്ന് പറഞ്ഞ് ഡ്രൈവര്‍ കാറില്‍ കയറ്റുകയായിരുന്നു. കുന്നിക്കോട് നിന്ന് പത്തനാപുരത്തേക്കുള്ള യാത്രയ്ക്കിടെ കുറച്ച് ദൂരം ഓടിയ ശേഷം കാര്‍ നിര്‍ത്തി പീഡനത്തിന് ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. തുടര്‍ന്ന് സ്ത്രീ ബഹളം വെച്ച് പുറത്തേക്കോടി. സുനില്‍ കാറോടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടികൂടുകയായിരുന്നു.

സുനിലിനെ ഇന്ന് കോടതിയില്‍ ഹജരാക്കും. സംഭവത്തെക്കുറിച്ച് ബി.രാഘവന്‍ എം.എല്‍.എയുടെ പ്രതികരണം അറിവായിട്ടില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.