എഡിറ്റര്‍
എഡിറ്റര്‍
ട്രെയിനില്‍ എംഎല്‍എയ്ക്കും ഭാര്യയ്ക്കും നേരെ അക്രമം
എഡിറ്റര്‍
Monday 4th February 2013 2:34pm

പാട്‌ന: ട്രെയിനില്‍ ബിഹാര്‍ എം.എല്‍.എയെയും ഭാര്യയും റെയില്‍വെ ജീവനക്കാരുടെ അക്രമത്തിനിരയായി. ബിഹാര്‍ എം.എല്‍.എയും മുന്‍ കേന്ദ്രമന്ത്രിയുടെ മകനുമായ ശിവകുമാറിനും ഭാര്യയ്ക്കുമെതിരെയാണ് റെയില്‍വെ ജീവനക്കാരുടെ അക്രമം.

Ads By Google

ദാനാപുര്‍-ഹൗറ എക്‌സ്പ്രസ്സിലെ എസി കോച്ചിലാണ് സംഭവം. പട്‌നജങ്ഷനില്‍ നിന്നും കയറിയ ശിവകുമാറും കുടുംബവും എസി – 2 കോച്ചില്‍ രണ്ടു ബര്‍ത്തുകള്‍ ബുക്ക് ചെയ്തിരുന്നു.

തീവണ്ടി രാജേന്ദ്രനഗറിലെത്തിയപ്പോള്‍ പതിനെട്ട് ജീവനക്കാരുള്‍പ്പെടുന്ന റെയില്‍വെ ജീവനക്കാരും ഇതേ കോച്ചില്‍ കയറി.  എന്നാല്‍ എംഎല്‍എയുടെ ബര്‍ത്തിന് നേരെയുള്ള ബര്‍ത്തില്‍ ഇവരില്‍ ചിലര്‍ ഇരിക്കുകയായിരുന്നു.

രാജ്യസഭാഅംഗത്തിന്റെ പേരില്‍ ബുക്ക് ചെയ്ത ബര്‍ത്തായിരുന്നു ഇത്. ആളില്ലാത്തതിനാല്‍ ഒഴിഞ്ഞു കിടന്ന ഈ ബര്‍ത്തിലിരുന്ന ജീവനക്കാര്‍  എംഎല്‍എയുടെ ഭാര്യയോട് അസഭ്യം പറയുകയായിരുന്നു.

ഇതേ കുറിച്ച് ടിടിഇ യോട് ശിവകുമാര്‍ പരാതിപ്പെട്ടപ്പോള്‍ ഇനി അവര്‍ പ്രശ്‌നമുണ്ടാക്കില്ലെന്നും ഇവര്‍ റെയില്‍വെ ജീവനക്കാരാണെന്ന് അറിയിക്കുകയുമായിരുന്നു. പിന്നീട് ഇവര്‍ ബര്‍ത്തിലിരുന്നു മദ്യപിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തു.

ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇവര്‍ ശിവകുമാറിനെ മര്‍ദ്ദിച്ചവശനാക്കുകയും ഭാര്യയുടെ തലയില്‍ വിസ്‌കി ഒഴിക്കുകയും പീഢിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

മൊകാമയെന്ന സ്ഥലത്തെത്തുമ്പോള്‍ ഇവരെ കൊല്ലാന്‍ തയ്യാറായി നില്‍ക്കണമെന്നു സംഘം ഫോണില്‍ മറ്റാരോടോ സംസാരിക്കുകയും ചെയ്തതായും ഇതേ തുടര്‍ന്ന് ശിവകുമാര്‍ അപായ ചങ്ങല വലിക്കുകയുമായിരുന്നുവെന്നും ഭാര്യ വനിതാ ഹെല്‍പ് ലൈനില്‍ വിളച്ച് പരാതിപ്പെടുകയും ചെയ്തു.

ഇതേ തുടര്‍ന്ന് പോലീസ് എത്തി രണ്ടുപേരെ അറസ്റ്റു ചെയ്തു.ഇതിനിടെ മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. അക്രമികളിലൊരാള്‍ മുസാഫര്‍പുര്‍ ടിടിഇ പങ്കജ്കുമാര്‍ സിന്‍ഹയും, രാജേന്ദ്രനഗര്‍ സ്റ്റേഷനിലെ ട്രെയിന്‍ ബുക്കിങ് ക്ലാര്‍ക്ക് സൗരഭ്‌സിങ് ആണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.

Advertisement