എഡിറ്റര്‍
എഡിറ്റര്‍
പിന്‍വാതിലിലൂടെ അധികാരത്തിലേക്കില്ല: എം.കെ സ്റ്റാലിന്‍
എഡിറ്റര്‍
Tuesday 14th February 2017 12:42pm

stalinsasikala1

ചെന്നൈ: അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികലയ്‌ക്കെതിരായ സുപ്രീം കോടതി വിധിക്ക് പിന്നാലെ വിഷയത്തില്‍ ഗവര്‍ണര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവുമായി ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍.

സംസ്ഥാനത്ത് സര്‍ക്കാരുണ്ടാക്കാന്‍ എത്രയും വേഗം നടപടിയെടുക്കണമെന്നും ഭൂരിപക്ഷമുള്ളയാളെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ പിന്‍വാതിലിലൂടെ അധികാരത്തിലെത്താന്‍ താനില്ലെന്നും സ്റ്റാലിന്‍ പറയുന്നു. അതേസമയം ഇടക്കാല തിരഞ്ഞെടുപ്പ് എന്ന സാധ്യത പ്രതിപക്ഷം ആഗ്രഹിക്കുന്നുണ്ടെന്നും അതിലുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

പനീര്‍സെല്‍വം നിയമസഭയില്‍ വിശ്വാസ വോട്ട് തേടിയാല്‍ ഡി.എം.കെ പിന്തുണക്കുമെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു

തങ്ങള്‍ പനീര്‍ശെല്‍വത്തിനെയല്ല, തമിഴരുടെ നന്മയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്നു പ്രതീക്ഷിക്കുന്ന പനീര്‍ശെല്‍വം എന്ന മുഖ്യമന്ത്രിയെയാണു പിന്തുണയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.


Dont Miss മൈക്ക് ഓണായത് അറിഞ്ഞില്ല: സ്വന്തം അഴിമതിക്കഥകള്‍ വിളിച്ച് പറഞ്ഞ് ബി.ജെ.പി നേതാവായ യെദിയൂരപ്പയും കേന്ദ്രമന്ത്രി അനന്ദ്കുമാറും 


ജല്ലിക്കട്ട് പോലെയുള്ള വിഷയങ്ങളില്‍ ഡി.എം.കെ പനീര്‍ശെല്‍വത്തിന്റെ ഒപ്പം നിന്നു. പക്ഷേ, ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ടു ഞങ്ങള്‍ നിയമസഭയില്‍ ചോദ്യം ഉന്നയിക്കുന്നതിനെ അദ്ദേഹം തടഞ്ഞിരുന്നെന്നും സ്റ്റാലിന്‍ പറഞ്ഞു.

അണ്ണാ ഡി.എം.കെയുടെ ഭരണത്തില്‍ അഴിമതിയും കെടുകാര്യസ്ഥതയും വര്‍ദ്ധിച്ചുവെന്നും സ്റ്റാലിന്‍ ആരോപിച്ചു. പനീര്‍ശെല്‍വം ആയാലും ശശികല ആയാലും, തമിഴ് നാട്ടിലെ ജനങ്ങള്‍ക്കു അണ്ണാ ഡി.എം.കെയുടെ ഭരണം കൊണ്ടു നേട്ടം ഒന്നുമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിയുടെ ഇടപെടലിനെക്കുറിച്ചുള്ള ചോദ്യത്തിനു വ്യക്തമായ മറുപടി സ്റ്റാലിന്‍ പറഞ്ഞില്ല. പനീര്‍ശെല്‍ വത്തിന്റെ രാജി സ്വീകരിക്കാന്‍ കാണിച്ച തിടുക്കം മറ്റു ബദലുകള്‍ കണ്ടെത്തുന്നതില്‍ ഗവര്‍ണര്‍ കാണിച്ചില്ലെന്നു മാത്രം അദ്ദേഹം കുറ്റപ്പെടുത്തി.

Advertisement