Categories

എം കെ രാഘവന്‍ എം പി അനിശ്ചിതകാല സമരം പിന്‍വലിച്ചു

mk-rakhavan-strick-air-indiകോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ താളം തെറ്റുന്നതില്‍ പ്രതിഷേധിച്ച് എം കെ രാഘവന്‍ എം പി എയര്‍ ഇന്ത്യയുടെ മേഖലാ ഓഫീസിന് മുന്നില്‍ തുടങ്ങിയ അനിശ്ചിതകാലം നിരാഹാര സമരം അവസാനിപ്പിച്ചു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ എ നായര്‍ അടക്കമുള്ളവര്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്.

കരിപ്പൂര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് ആറിന് എയര്‍ ഇന്ത്യ ദല്‍ഹിയില്‍ ഉന്നതതല യോഗം ചേരുന്നുണ്ട്. യോഗത്തിലേക്ക് എം കെ രാഘവനെയും ക്ഷണിച്ചിട്ടുണ്ട്. ഇക്കാര്യമറിയിച്ച് കൊണ്ട് എയര്‍ ഇന്ത്യയുടെ ഫാക്‌സ് സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

കഴിഞ്ഞ ഒരാഴ്ചക്കിടെ 40 ഓളം വിമാന സര്‍വ്വീസുകളാണ് എയര്‍ ഇന്ത്യ കരിപ്പൂരില്‍ നിന്ന് റദ്ദാക്കുകയോ സമയം തെറ്റുകയോ ചെയ്തത്. കഴിഞ്ഞാഴ്ച എയര്‍ ഇന്ത്യ ഓഫീസിന് മുന്നില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധം അക്രമാസക്തമായിരുന്നു. നാളെ ഡി വൈ എഫ് ഐ എയര്‍ ഇന്ത്യാ ഓഫീസ് മാര്‍ച്ച് നടത്തുന്നുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.