ന്യൂദല്‍ഹി: കേരളത്തിലും ബംഗാളിലും കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടിക്ക് നില മെച്ചപ്പെടുത്തനായെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എം.കെ പാന്ഥെ. പാര്‍ട്ടിയില്‍ ഇപ്പോഴും പാര്‍ലമെന്ററി മോഹം നിലനില്‍ക്കുന്നുണ്ടെന്നും അതിനാലാണ് ബിഹാറില്‍ നിന്നുളള മുതിര്‍ന്ന കേന്ദ്ര കമ്മിറ്റിയംഗത്തിനെതിരേ നടപടിയെടുക്കേണ്ടി വന്നതെന്നും അ്‌ദ്ദേഹം വിശദീകരിച്ചു.

എന്നാല്‍ തെറ്റുതിരുത്തല്‍ നടപടിയിലൂടെ ഇത്തരം പ്രവണതകള്‍ ഇല്ലാതാക്കനാകുമെന്ന് അദ്ദേഹം പ്രത്യേശ പ്രകടിപ്പിച്ചു. രണ്ടു ദിവസത്തെ പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

Subscribe Us:

ഇന്ന് ദില്ലിയില്‍ തുടങ്ങുന്ന രണ്ടുദിവസത്തെ സി.പി.ഐ.എം പൊളിറ്റ് ബ്യാറോ യോഗം മുഖ്യമായും ഒക്‌ടോബര്‍ 21ന് തുടങ്ങുന്ന ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പാണ് ചര്‍ച്ചചെയ്യപ്പെടുക. ബീഹാറില്‍ ആര്‍.ജെ.ഡി സഖ്യത്തില്‍ നിന്നുമാറി ആകയുള്ള 243 സീറ്റില്‍ ഇടതുപാര്‍ട്ടികള്‍ തനിച്ച് 130 സീറ്റില്‍ മത്സരിക്കുന്നുണ്ട്. പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയുടെ നേതൃത്വത്തില്‍ പാറ്റ്‌നയില്‍ നടന്ന കഴിഞ്ഞ ദിവസത്തെ യോഗതീരുമാനങ്ങളും ചര്‍ച്ചക്ക് വരും

ബാബരി മസ്ജിദ് വിധി, കേരളത്തിലെ തെരഞ്ഞെടുപ്പ്, ബംഗാളില്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി, കശ്മീര്‍ പ്രശ്‌നം ഉള്‍പ്പെടെ ദേശീയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.