ന്യൂഡല്‍ഹി: അഞ്ചു പുതിയ ഗവര്‍ണര്‍മാരുടെ നിയമനവും മൂന്നുപേരുടെ സ്ഥലംമാറ്റവും രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ അംഗീകരിച്ചു വിജ്ഞാപനം പുറപ്പെടുവിച്ചു.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണന്‍ ബംഗാള്‍ ഗവര്‍ണറാകും. മലയാളിയും കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും ഇപ്പോള്‍ ജാര്‍ഖണ്ഡ് ഗവര്‍ണറുമായ കെ ശങ്കരനാരായണന്‍ മഹാരാഷ്ട്രാ ഗവര്‍ണറാകും.

മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ (പഞ്ചാബ്), മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പോണ്ടിച്ചേരി മുന്‍ മുഖ്യമന്ത്രിയുമായ എം ഒ എച്ച്. ഫാറൂഖ് (ജാര്‍ഖണ്ഡ്), ഛത്തീസ്ഗഡിലെ ഇപ്പോഴത്തെ ഗവര്‍ണര്‍ ഇ എസ് എല്‍. നരസിംഹന്‍ (ആന്ധ്ര പ്രദേശ്), ഊര്‍മിളാബെന്‍ പട്ടേല്‍ (ഹിമാചല്‍ പ്രദേശ്) , ഹിമാചല്‍പ്രദേശ് ഗവര്‍ണറായ പ്രഭാ റാവു(രാജസ്ഥാന്‍), മുന്‍ കേന്ദ്ര പ്രതിരോധ സെക്രട്ടറി ശേഖര്‍ ദത്ത്(ചത്തീസ്ഗഡ്) എന്നിവരാണ് പുതിയ ഗവര്‍ണര്‍മാര്‍ .

പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി വിദേശകാര്യ സെക്രട്ടറിയായ ശിവശങ്കര്‍ മേനോനെയോ ശ്യാം ശരണിനെയോ നിയമിക്കാനാണ് സാധ്യത. ഒരു നയതന്ത്ര വിദഗ്ദന്‍ പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി വരണമെന്നാണ് പ്രധാനമന്ത്രിയുടെ താത്പര്യം.