കോഴിക്കോട്: ലീഗിന് കലാപം അഴിച്ചുവീടേണ്ട കാര്യമില്ലെന്ന് മന്ത്രി എം.കെ മുനീര്‍. കാസര്‍കോട് അക്രമം നടത്തിയത് പുറമേ നിന്നും നുഴഞ്ഞുകയറിയവരാണ്. ഇനി ഏതെങ്കിലും ലീഗ് പ്രവര്‍ത്തകര്‍ എന്തെങ്കിലും കുസൃതി കാണിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പോലീസുകാരന്‍ പ്രതിയായ കേസില്‍ അവരുടെ മൊഴിയെ അടിസ്ഥാനമാക്കി മാത്രം നിലപാടെടുക്കുന്നത് ശരിയല്ലെന്നും മുനീര്‍ പറഞ്ഞു.