എഡിറ്റര്‍
എഡിറ്റര്‍
ലീഗിനെ നിയമസഭയില്‍ ഇനി എം.കെ മുനീര്‍ നയിക്കും; പ്രതിപക്ഷ ഉപനേതാവും മുനീര്‍ തന്നെ
എഡിറ്റര്‍
Saturday 22nd April 2017 12:24pm

മലപ്പുറം: പി.കെ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റ് അംഗമാകുന്ന സാഹചര്യത്തില്‍ മുസ്‌ലിം ലീഗിന്റെ നിയമസഭാ കക്ഷി നേതാവായി എം.കെ മുനീറിനെ തെരഞ്ഞെടുത്തു. പാണക്കാട് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ഐക്യകണ്‌ഠേനെയുള്ള തീരുമാനം. പ്രതിപക്ഷ ഉപനേതാവ് സ്ഥാനവും എം.കെ മുനീര്‍ തന്നെയാണ് വഹിക്കുക.

വി.കെ ഇബ്രാഹിം കുഞ്ഞിനെ ഉപനേതാവായും സെക്രട്ടറിയായി ടി.എ അഹമ്മദ് കബീറിനേയും പാര്‍ട്ടി ചീഫ് വിപ്പ് ആയി എം. ഉമ്മറിനേയും തെരഞ്ഞെടുത്തു. കെ.എം ഷാജിയാണ് ഖജാന്‍ജി.


Also Read: കുരിശ് പൊളിക്കലുമായി മുന്നോട്ട് പോകുന്നവര്‍ വേറെ പണി നോക്കണം; റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ പൊട്ടിത്തെറിച്ച് പിണറായി


ആദ്യം പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുകയും പിന്നീട് ഓരോ എം.എല്‍.എമാരുമായും നേതൃത്വം പ്രത്യേകം ചര്‍ച്ച നടത്തുകയും ചെയ്തു. ഇതിന് ശേഷം വീണ്ടും പാര്‍ലമെന്ററി പാര്‍ട്ടി യോഗം കൂടിയാണ് മുനീറിനെ തെരഞ്ഞെടുത്തത്.

കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് എം.കെ മുനീര്‍. അതേസമയം ഒഴിവു വരുന്ന വേങ്ങര നിയമസഭാ മണ്ഡലത്തിലേക്ക് ആരെ മത്സരിപ്പിക്കുമെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും ലീഗ് അറിയിച്ചു.

Advertisement