Administrator
Administrator
തദ്ദേശവകുപ്പ് വിഭജനം: പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചെന്ന് മുനീര്‍
Administrator
Friday 27th May 2011 11:38am

mk-muneerതിരുവനന്തപുരം: തദ്ദേശവകുപ്പ് വിഭജനത്തെത്തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകള്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി എം.കെ മുനീര്‍. വകുപ്പുകള്‍ വിഭജിച്ച് പ്രവര്‍ത്തിക്കുന്നത് നല്ലതാണോ എന്നത് പരിശോധിക്കേണ്ടതാണെന്നും മുനീര്‍ പറഞ്ഞു.

വകുപ്പ് വിഭജനം തീരുമാനിക്കേണ്ടത് മുന്നണിയും മുഖ്യമന്ത്രിയുമാണ്. മുഖ്യമന്ത്രിയുടെ അധികാരപരിധിയില്‍ വരുന്നതാണ് വകുപ്പുവിഭജനം. ഇതില്‍ ഭരണപരമായി യാതൊരു പ്രശ്‌നവും ഉണ്ടാവില്ല. വിഭജനവുമായി ബന്ധപ്പെട്ട് തനിക്ക് പറയാനുള്ളതെല്ലാം മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും എം.കെ മുനീര്‍ വ്യക്തമാക്കി.

മുനീറിന്റെ പ്രസ്താവനയോടെ വകുപ്പുവിഭജനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുതിയ തലത്തിലെത്തിയിരിക്കുകയാണ്. വകുപ്പുവിഭജനം പുന: പരിശോധിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിഭജനത്തില്‍ പ്രശ്‌നങ്ങളില്ലെന്നും എന്തെങ്കിലും പരാതികള്‍ ഉയരുന്നപക്ഷം പുന: പരിശോധന നടത്തുമെന്നും മുസ്‌ലിം ലീഗ് വ്യക്തമാക്കിയിരുന്നു.

Advertisement