Categories

ഐസ്‌ക്രീം കേസ് പഴകി പുളിച്ചത്: മന്ത്രി മുനീര്‍

mk-muneerകോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് പഴകി പുളിച്ചതാണെന്ന് സാമൂഹ്യക്ഷേമ മന്ത്രി എം.കെ മുനീര്‍. സര്‍ക്കാര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കില്ല. സുപ്രീം കോടതി പോലും തള്ളികളഞ്ഞതാണ് ഈ കേസ്. അത് എന്ത് അട്ടിമറിക്കാനാണെന്നും മുനീര്‍ ചോദിച്ചു.

പൊലീസിലെ സ്ഥലം മാറ്റം സ്വാഭാവികമാണ്. ഇത് കേസ് അട്ടിമറിക്കാനാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. ഐസ്‌ക്രീം കേസില്‍ സത്യം പുറത്ത് വരണമെന്ന് തന്നെയാണ് കുഞ്ഞാലിക്കുട്ടിയുടെയും ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

6 Responses to “ഐസ്‌ക്രീം കേസ് പഴകി പുളിച്ചത്: മന്ത്രി മുനീര്‍”

  1. Gangadharan pillai

    ഈ അടുത്ത കാലത്താണ് പുളിക്കാനുള്ള ഈസ്റ്റ് അതിലേക്കു ചേര്‍ത്തത്.അത് നന്നായി പുളിപ്പിച്ച് കൊടുക്കുക എന്നതാണ് മുനീര്‍ സയിവിണ്ടേ
    ജോലി.ഒരു മന്ത്രിപ്പണി കിട്ടിയാല്‍ പിന്നെന്തു ആദര്‍ശം അല്ലേ മന്ത്രി?

  2. Chritopher Daniel

    ഈ അടുത്ത കാലത്താണ് പുളിക്കാനുള്ള ഈസ്റ്റ് അതിലേക്കു ചേര്‍ത്തത്.അത് നന്നായി പുളിപ്പിച്ച് കൊടുക്കുക എന്നതാണ് മുനീര്‍ സയിവിണ്ടേ
    ജോലി.ഒരു മന്ത്രിപ്പണി കിട്ടിയാല്‍ പിന്നെന്തു ആദര്‍ശം അല്ലേ മന്ത്രി?

  3. Manojkumar

    എല്ലാം ഭരണം കിട്ടുന്നതുവരെയുള്ള ഒരു കാസര്‍തയിരുന്നില്ലേ കൂട്ടരേ? ഞെട്ടിച്ചലെ മന്ത്രിപദം കിട്ടുകയുള്ളൂ എന്ന് തോന്നി അതോണ്ട് അങ്ങിനെയൊക്കെ ചെയ്തു.ഇനിയിപ്പോള്‍ പുളിപ്പിചെടുക്കള്‍ എത്രയും പെട്ടെന്ന് ചെയ്യണം അല്ലെങ്കില്‍ വളിച്ചുപോകും.So I’m in a
    hurry!

  4. Mohd

    നാണം കെട്ട മുനീര്‍!

  5. Gopakumar N.Kurup

    ആരാണു ശരിക്കും വൃത്തികെട്ടവന്‍ എന്നതിന്റെ മത്സരം നടക്കുകയാണിപ്പോള്‍ മുസ്ലീം ലീഗില്‍..!! മുനീറും സ്ഥാനാര്‍ത്ഥിയാണെന്നത് ഇപ്പോള്‍ ഉറപ്പായി..!!

    ഒരു സംശയം.. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത് ഐസ്ക്രീം കേസാണോ അതോ അത് അട്ടിമറിക്കപ്പെട്ടു എന്ന വിവരമാണോ..?? അങ്ങിനെ കാശു കൊടുത്തും ഭീഷണിപ്പെടുത്തിയും ഒരു കേസ് അട്ടിമറിച്ചെങ്കില്‍ അതൊരു പുതിയ കേസല്ലേ..?? വര്‍ഗീസ് വധം പണ്ട് പോലീസ് ഏറ്റുമുട്ടലിലാണുണ്ടായതെന്നും പറഞ്ഞ് എല്ലാവരും (കോടതിയടക്കം) എഴുതി തള്ളിയതല്ലേ..?? രാമചന്ദ്രന്‍ നായരുടെ മൊഴിയല്ലേ ആ കേസിനു ഇപ്പോഴുള്ള വഴിത്തിരിവു ഉണ്ടാക്കിയത്..??
    ഇത്രയും പോലും മനസ്സിലാക്കാനുള്ള വിവേകമില്ലാത്ത ഉണ്ണാക്കന്മാരാണോ നമ്മളെ ഭരിക്കുന്നത്..??

  6. Gopakumar N.Kurup

    അതോ ഇനി വീഞ്ഞു പോലെ പുളിക്കുമ്പോളാണു വീര്യമേറുന്നത് എന്ന അര്‍ത്ഥത്തിലാണോ ജനാബ് മുനീര്‍ സാഹിബ് അങ്ങിനെ പറഞ്ഞത്..??

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.